Posted On
date_range Updated On
date_range ഖാംനഈയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് ഒമാൻ പ്രതിനിധി സംഘം
മസ്കത്ത്: ഇറാനിൽ യു.എസ്- ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ ഒമാൻ സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് ഉന്നതതല സംഘം പങ്കെടുത്തു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഒമാൻ പ്രതിനിധികൾ തലസ്ഥാനമായ തെഹ്റാനിൽ എത്തിയത്.
ചടങ്ങിൽ ഒമാൻ സുൽത്താനേറ്റിന്റെയും ഭരണാധികാരിയുടെയും പേരിലുള്ള അനുശോചനം പ്രതിനിധി സംഘം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ദീർഘകാല നയതന്ത്ര സൗഹൃദത്തിന്റെയും പ്രാദേശിക സഹകരണത്തിന്റെയും പശ്ചാത്തലത്തിലാണ് ഒമാന്റെ ഈ ഔദ്യോഗിക പങ്കാളിത്തം. ചടങ്ങിൽ വിവിധ അറബ്-അന്തർദേശീയ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളും ഉന്നത നേതാക്കളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.