നി​ഷാ​ന്ത് മീ​ത്ത​ൽ​വീ​ട്, പ​ര​മേ​ശ്വ​ര​ൻ ശ​ങ്ക​ർ, നി​ധി​ൻ മോ​ഹ​ൻ

ഒമാൻ ക്രിക്കറ്റ് എ ഡിവിഷൻ ലീഗ്: അൽജദീദി സ്റ്റാർസ് രണ്ടാം സ്ഥാനം ഉറപ്പിച്ചു

മസ്കത്ത്: ഒമാൻ ക്രിക്കറ്റ് എ ഡിവിഷൻ ലീഗിൽ അൽ ജദീദി സ്റ്റാർസ് രണ്ടാം സ്ഥാനം ഉറപ്പിച്ചു. അവസാന മത്സരത്തിൽ ഏർനെസ്റ്റ് ആൻഡ് യങ്ങിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഏർനെസ്റ്റ് ആൻഡ് യങ് ടീം 47.1 ഓവറിൽ 168 റൺസിന്‌ പുറത്തായി. ഓപണർ യശ്രേ വിത്സന്‍റെ ബാറ്റിങ്ങ് (60) ആണ് ഏർനെസ്റ്റ് ആൻഡ് യങ്ങിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അൽജദീദി സ്റ്റാർസിനുവേണ്ടി ക്യാപ്റ്റൻ പരമേശ്വരൻ ശങ്കർ അഞ്ച് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അൽജദീദി സ്റ്റാർസ് ഓപണർമാരുടെ മികവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു. ടീം സ്കോർ 100ൽ എത്തിനിൽക്കെ 50 റൺസെടുത്ത നിധിൻ മോഹൻ പുറത്തായെങ്കിലും പിന്നീടുവന്ന വിപിൻ വിളയിലിനെ കൂട്ടുപിടിച്ചു നിഷാന്ത് മേത്തൻവീട് (74*) അൽ ജദീദി സ്റ്റാർസിനെ വിജയത്തിലെത്തിക്കുകയായിരുന്നു. സീസണിൽ ഉടനീളം മികച്ചപ്രകടനം കാഴ്ചവെച്ച നിധിൻ മോഹൻ (264 റൺസ്) ആണ് എ ഡിവിഷനിലെ മികച്ച ബാറ്റർ. അഞ്ച് വിക്കറ്റു വീഴ്ത്തിയ പരമേശ്വരൻ ശങ്കറാണ് കളിയിലെ താരം.

Tags:    
News Summary - Oman Cricket A Division League: Al Jadidi Stars secured second place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.