ഒമാനിൽ 128 പേർക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനിൽ 128 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം വൈറസ്​ ബാധ സ്​ഥിരീകരി ച്ചവർ 727 ആയി ഉയർന്നു. ഇതിൽ നാലുപേർ മരണപ്പെടുകയും ചെയ്​തു.

അസുഖം ഭേദമായവരുടെ എണ്ണത്തിലും വർധനവുണ്ട്​. 15 പേർ കൂടി രോഗ മുക്​തരായി. ഇതോടെ മൊത്തം സുഖപ്പെട്ടവരുടെ എണ്ണം 124 ആയി.

രാജ്യത്ത്​ ഇതാദ്യമായാണ്​ നൂറിലധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. കോവിഡ​്​ ബാധയുടെ കേന്ദ്ര സ്​ഥാനമായ മത്രയിൽ കഴിഞ്ഞ വെള്ളിയാഴ്​ച മുതൽ സമൂഹ രോഗ നിർണയ ക്യാമ്പുകൾ ആരംഭിച്ചിരുന്നു. ഇതിന്​ ശേഷമാണ്​ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത്​.

Tags:    
News Summary - oman covid update-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.