Posted On
date_range Updated On
date_range കോവിഡ്: ഒമ്പതു മരണം, 866 പുതിയ രോഗികൾ
മസ്കത്ത്: കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം ഒമാനിൽ ഒമ്പതു പേർകൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 2293 ആയി. പുതുതായി 866 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,12,904 ആയി. ഇവരിൽ 1,96,355 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 92.2 ശതമാനമാണ്. കഴിഞ്ഞ ദിവസം രാജ്യത്താകമാനമുള്ള ആശുപത്രികളിൽ 91 പേരെയാണ് പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 731 ആയി. ഇവരിൽ 248 പേർ ഐ.സി.യുവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.