Posted On
date_range Updated On
date_range കുഞ്ഞുങ്ങളുടെ ഫീഡിംഗ് ബോട്ടിലിനെതിരെ ഒമാനിൽ സുരക്ഷാ മുന്നറിയിപ്പ്
മസ്കത്ത്: കുഞ്ഞുങ്ങൾക്കായുള്ള പ്രത്യേക മോഡൽ ഫീഡിങ് ബോട്ടിലുമായി ബന്ധപ്പെട്ട് ഒമാനിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സുരക്ഷാ മുന്നറിയിപ്പ്. എട്ട് ഔൺസ് ഉൾെകാള്ളുന്ന ബൂൺ നർഷ് സിലിക്കൺ ബോട്ടിൽ — (മോഡൽ നമ്പർ ബി11564) ഉപയോഗം ഉടൻ നിർത്തണമെന്ന് അധികൃതർ നിർദേശിച്ചു.
ബോട്ടിലിന്റെ പുറംഭാഗത്തെ പ്ലാസ്റ്റിക് പാളിയിലെ ചില ഭാഗങ്ങൾ അടർന്നുവീഴാൻ സാധ്യതയുള്ളതിനാൽ ഇത് കുഞ്ഞുങ്ങൾക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ബൂൺ ബ്രാൻഡിന്റെ ഈ പ്രത്യേക മോഡലിന് മാത്രമാണ് ഈ മുന്നറിയിപ്പ്.
ഉൽപന്നം വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഔദ്യോഗിക മാർഗങ്ങളിലൂടെ വിവരം അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.