മസ്കത്ത്: ഒമാനിൽ വെള്ളിയാഴ്ച 770 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 427 പേരും പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 15086 ആയി. മരണപ്പെട്ടവരുടെ എണ്ണം 72 ആയി. രോഗം ഭേദമായവരുടെ എണ്ണം 3451ൽ തുടരുകയാണ്. 11563 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്.
പുതിയ രോഗികളിൽ 554 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 11438 ആയി. 1958 പേർക്കാണ് ഇവിടെ അസുഖം ഭേദമായത്. വെള്ളിയാഴ്ച 2463 പേർക്കാണ് രോഗ പരിശോധന നടത്തിയത്. ആശുപത്രികളിൽ 227 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 60 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-4582, 1239; മസ്കത്ത് -147, 12; ബോഷർ- 2815, 370; അമിറാത്ത്-464,30; സീബ് -3363,300; ഖുറിയാത്ത്^67,7
2. വടക്കൻ ബാത്തിന: സുവൈഖ് -255, 90; ഖാബൂറ-56,20; സഹം-149,38; സുഹാർ -324,125; ലിവ -111,28; ഷിനാസ് -111,48.
3. തെക്കൻ ബാത്തിന: ബർക്ക- 433, 178; വാദി മആവിൽ- 37,11; മുസന്ന-218,58; നഖൽ -62,25; അവാബി- 80,44; റുസ്താഖ് ^139,61.
4. ദാഖിലിയ: നിസ്വ-127, 75; സമാഇൽ-166,95; ബിഡ്ബിദ്-93,50; ഇസ്കി -81,26; മന- 7,3; ഹംറ-10,7; ബഹ്ല -53,28; ആദം-60,56.
5. തെക്കൻ ശർഖിയ: ബുആലി^ 239, 138; ബുഹസൻ^ 8,3; സൂർ^86,46; അൽ കാമിൽ ^40,28; മസീറ-2,0.
6. ബുറൈമി: ബുറൈമി -165,61
7. ദാഹിറ: ഇബ്രി- 126,57; ദങ്ക്-17, 13; യൻകൽ ^8,7.
8. വടക്കൻ ശർഖിയ: ഇബ്ര-36,9; അൽ ഖാബിൽ-9,5; ബിദിയ -21,6; മുദൈബി -108,24; ദമാ വതായിൻ-22,3; വാദി ബനീ ഖാലിദ് -4,2.
9. അൽ വുസ്ത: ഹൈമ-15,0; ദുകം -117,0.
10. ദോഫാർ: സലാല-43,18
11. മുസന്ദം: ഖസബ്-7,5; ദിബ്ബ-1,1; ബുക്ക -1,1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.