കേടായ മൊബൈല്‍ഫോണ്‍ മാറ്റിനല്‍കാന്‍ കോടതി വിധി

സൂര്‍: കേടായ മൊബൈല്‍ഫോണ്‍ മാറ്റിനല്‍കാതിരുന്ന മൊബൈല്‍ കടയിലെ ജീവനക്കാരനെതിരെ കോടതി വിധി.
 ഫോണ്‍ മാറ്റി നല്‍കുകയോ പണം തിരിച്ചുനല്‍കുകയോ ചെയ്യാത്ത പക്ഷം മൂന്നുമാസം തടവും രണ്ടായിരം റിയാല്‍ പിഴയും ശിക്ഷ അനുഭവിക്കണം. ഒരു വര്‍ഷ വാറന്‍റിയോടെയുള്ള ഫോണ്‍ 240 റിയാലിനാണ് ഉപഭോക്താവ് വാങ്ങിയത്. 
ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അതിന്‍െറ ടച്ച്സ്ക്രീന്‍ പ്രവര്‍ത്തിക്കുന്നില്ളെന്ന് കണ്ടതിനെ തുടര്‍ന്ന് നന്നാക്കുന്നതിനായി കടയില്‍ തിരികെയേല്‍പിച്ചു. 
ഒമാനി ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അറ്റകുറ്റപ്പണിക്കായി ഏല്‍പിച്ച സാധനം മൂന്നാഴ്ചക്കുള്ളില്‍ തിരികെ നല്‍കാന്‍ സാധിച്ചില്ളെങ്കില്‍ പുതിയത് തിരികെ നല്‍കണമെന്നാണ്. എന്നാല്‍, ജീവനക്കാരന്‍ പഴയ ഫോണ്‍ അറ്റകുറ്റപ്പണി നടത്തി തിരികെ നല്‍കുകയോ പുതിയ ഫോണ്‍ തിരികെ നല്‍കുകയോ ചെയ്തില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഫോണ്‍ നല്‍കുകയോ അല്ളെങ്കില്‍ പണം തിരിച്ചുനല്‍കുകയോ ചെയ്യാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 
ഉപഭോക്താവ് പരാതി നല്‍കിയത്.

Tags:    
News Summary - oman court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.