മസ്കത്ത്: സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ ചർച്ചിലുണ്ടായ ബോംബാക്രമണത്തെ ഒമാൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. സിറിയൻ സർക്കാറിനെയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതിനൊപ്പം, പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും നിരസിക്കുന്നതിൽ ഒമാന്റെ അചഞ്ചലമായ നിലപാട് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.