മസ്കത്ത്: തൊഴിൽ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിൽ കരുതിയിരിക്കണമെന്നും ആരും തൊഴിൽ തട്ടിപ്പുകാരുടെ കെണിയിൽ വീണുപോവരുതെന്നും ബാങ്ക് അധികൃതർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഒമാനിൽ ലൈസൻസോടെപ്രവർത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനവും വാട്ട്സ്ആപ്പ് വഴി ജോലി ഒഴിവുകൾ പരസ്യം ചെയ്യില്ലെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തമാക്കി.
വാട്ട്സ്ആപ്പ് വഴിപ്രചരിക്കുന്ന തട്ടിപ്പ് സന്ദേശങ്ങളിൽ ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും തുടർന്ന് പണമിടപാട് നടത്താനും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ ജോലി ആവശ്യാർഥം പണമിടപാട് പോലുള്ള നടപടികൾ ആവശ്യപ്പെടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.