ഒമാൻ-ബ്രൂെണ സംയുക്ത സമിതി യോഗം ചേർന്നപ്പോൾ
മസ്കത്ത്: ഒമാൻ-ബ്രൂെണ സംയുക്ത സമിതിയുടെ മൂന്നാമത് യോഗം ബ്രൂണെയിലെ സാമ്പത്തിക മന്ത്രാലയത്തിൽ നടന്നു. വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ. സാലിഹ് സഈസ് മസ്നിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒമാൻ സംഘത്തെ നയിച്ചിരുന്നത്. സാമ്പത്തിക മന്ത്രാലയത്തിലെ സ്ഥിരം സെക്രട്ടറി ഡോ ഹാജ മേ ഫൈസ ബിന്തി ഹാജി അഹമ്മദ് ആരിഫിന്റെ നേതൃത്തിൽ ആയിരുന്നു ബ്രൂണെ സംഘം പങ്കെടുത്തത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, ബിസിനസ്, നിക്ഷേപ സഹകരണത്തിന്റെ മേഖലകൾ, പ്രത്യേകിച്ച് കൃഷി, മത്സ്യബന്ധനം, ഭക്ഷ്യ വ്യവസായം, പരിവർത്തന വ്യവസായങ്ങൾ, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്തു. ഒമാനും ബ്രൂെണയും തമ്മിലുള്ള വ്യാപാര വിനിമയം വർധിപ്പിക്കുന്നതിനുള്ള കാര്യങ്ങളും ആരാഞ്ഞു.
ബ്രൂണെയിലെ ഒമാൻ അംബാസഡർ അഹമ്മദ് ഹഷെൽ അൽ മസ്കാരി, ബ്രൂണെയുടെ സാമ്പത്തിക മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർ, ഒമാന്റെ വാണിജ്യ-വ്യവസായ അണ്ടർ സെക്രട്ടറിയെ അനുഗമിക്കുന്ന പ്രതിനിധി സംഘവും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.