മസ്കത്ത്: ഒമാനും ബ്രിട്ടനും തമ്മിലെ 357 വർഷത്തെ ബന്ധം എന്ന തലക്കെട്ടിൽ സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ പ്രദർശനം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ഡിപ്ലോമാറ്റിക് അഫയേഴ്സ് വിഭാഗം ആക്ടിങ് അണ്ടർ സെക്രട്ടറി ഡോ.മുഹമ്മദ് ബിൻ അവാദ് അൽ ഹസെൻറ രക്ഷാകർതൃത്വത്തിലാണ് പ്രദർശനത്തിെൻറ ഉദ്ഘാടന ചടങ്ങുകൾ നടന്നത്. സർവകലാശാലയിലെ ഹിസ്റ്ററി ആൻഡ് ആർക്കിയോളജി വിഭാഗവും പൊളിറ്റിക്കൽ സയൻസ് വിഭാഗവും സംയുക്തമായാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ബന്ധത്തെ കുറിച്ച അവബോധം പകർന്നുനൽകുകയാണ് പ്രദർശനത്തിെൻറ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.