ഈദുൽ ഫിത്​ർ: ഏപ്രിൽ 10ന്​ സാധ്യതയെന്ന്​ ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റി

മസ്കത്ത്​: ഈദുൽ ഫിത്​ർ ഏപ്രിൽ 10ന്​ ആകാൻ സാധ്യത കൂടുതലാണെന്ന്​ ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ ഒബ്സർവേറ്ററി മേധാവി അബ്ദുൽ വഹാബ് അൽ ബുസൈദി പറഞ്ഞു. ഇത്തവണ പ്രവചനം നടത്താൻ എളുപ്പമാണ്.​ ഏപ്രിൽ ഒമ്പതിന് ചന്ദ്രക്കല ദൃശ്യമാകുമെന്നാണ്​ കാണിക്കുന്നത്​. സൂര്യാസ്തമയത്തിന് ശേഷം 50 മിനിറ്റ് വരെ ചന്ദ്രനെ ചക്രവാളത്തിൽ കാണാൻ സാധിക്കും. അത് വളരെ നീണ്ട സമയമാണ്. അതിനാൽ നഗ്നനേത്രങ്ങൾ കൊണ്ടുപോലും ചന്ദ്രക്കല കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ അയൽരാജ്യങ്ങളിലും മറ്റെല്ലാ ഇസ്​ലാമിക, അറബ് രാജ്യങ്ങളുടെയും കാര്യവും ഇതുതന്നെയാണ്. 99.9 ശതമാനം മുസ്​ലിം രാജ്യങ്ങളും ഏപ്രിൽ 10ന്​ തന്നെ ഈദുൽ ഫിത്ർ ആഘോഷിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Oman Astronomical Society says Eid-ul-Fitr is likely on April 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.