ഒമാൻ-ഇറാൻ ബിസിനസ് കൗൺസിൽ അംഗങ്ങളുടെ യോഗം മസ്കത്തിൽ ചേർന്നപ്പോൾ
മസ്കത്ത്: ഒമാൻ-ഇറാനിയൻ ബിസിനസ് കൗൺസിൽ അംഗങ്ങളെയും മേഖലാ കമ്മിറ്റികളുടെ തലവൻമാരെയും ഒരുമിച്ച് കൊണ്ടുവന്ന പ്രധാന യോഗം ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ചു.
സുൽത്താനേറ്റും ഇറാനും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലായിരുന്നു യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്. വിവിധ സാമ്പത്തിക മേഖലകളിലെ, പ്രത്യേകിച്ച് ലോജിസ്റ്റിക് സേവനങ്ങളിലെ വ്യാപാര വിനിമയങ്ങളും സഹകരണവും വർധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ചകൾ.
ഒമാനി, ഇറാനിയൻ സമ്പദ്വ്യവസ്ഥകൾക്ക് പ്രയോജനം ചെയ്യുന്ന സാമ്പത്തിക പദ്ധതികൾ നടപ്പിലാക്കുന്നതിന് പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇരു രാജ്യങ്ങളിലെയും നിക്ഷേപ അവസരങ്ങളും പങ്കാളികൾ പര്യവേക്ഷണം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് തുടർച്ചയായ സഹകരണത്തിന്റെ പ്രാധാന്യം ഒ.സി.സി.ഐ ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് എടുത്തുപറഞ്ഞു. വാണിജ്യ, വ്യവസായ, വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഡോ. സാലിഹ് ബിൻ സയീദ് മസാനും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.