ആരോഗ്യ, മെഡിക്കൽ സയൻസ് മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഒമാനും ക്യൂബയും ജനീവയിൽ ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: ആരോഗ്യ, മെഡിക്കൽ സയൻസ് മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഒമാനും ക്യൂബയും ജനീവയിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലെയും ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, വൈദഗ്ദ്ധ്യം കൈമാറുന്നതിനും, സഹകരണം വർധിപ്പിക്കുന്നതിനും ഈ ധാരണപത്രം ലക്ഷ്യമിടുന്നു.
ഒമാൻ ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തിയും ക്യൂബൻ പൊതുജനാരോഗ്യ മന്ത്രി ഡോ. ജോസ് ഏഞ്ചൽ പോർട്ടൽ മിറാൻഡയും ചേർന്നാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ഈ സഹകരണ ധാരണപത്രം ഇരു രാജ്യങ്ങളിലെയും കഴിവുകളും അവസരങ്ങളും ഫലപ്രദമായും സമഗ്രമായും വിനിയോഗിക്കാൻ സഹായിക്കും.മെഡിക്കൽ ഉദ്യോഗസ്ഥരെ കൈമാറുന്നതിനും, സ്പെഷലൈസ്ഡ് പരിശീലന പരിപാടികൾ നടത്തുന്നതിനും, വൈദ്യശാസ്ത്രം, ആരോഗ്യ ശാസ്ത്ര മേഖലകളിൽ സംയുക്ത ഗവേഷണങ്ങൾ നടത്തുന്നതിനും ധാരണപത്രം വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.