ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ബൾഗേറിയൻ പ്രധാനമന്ത്രി
റോസൻ ദിമിട്രോവ് ഷെല്യാസ്കോവുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒമാനും ബൾഗേറിയയും സോഫിയ നഗരത്തിൽ ഒരു ഔദ്യോഗിക ചർച്ച നടത്തി. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി , ബൾഗേറിയൻ പ്രധാനമന്ത്രി റോസൻ ദിമിട്രോവ് ഷെല്യാസ്കോവ് എന്നിവരുടെനേതൃത്വത്തിലായിയുരുന്നു ചർച്ചകൾ.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും വിവിധ വശങ്ങൾ ചർച്ച ചെയ്തു. സാമ്പത്തിക, സാംസ്കാരിക, ശാസ്ത്ര മേഖലകളിൽ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും വിശകലനം ചെയ്തു. പൊതുവായ ആശങ്കയുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇരുപക്ഷവും കൈമാറി.
സമാധാനത്തിന്റെയും സുരക്ഷയുടെയും തൂണുകൾ ഏകീകരിക്കുന്നതിനും അന്താരാഷ്ട്ര നീതി, സമാധാനപരമായ സഹവർത്തിത്വം, രാഷ്ട്രങ്ങൾക്കിടയിൽ സമൃദ്ധി എന്നിവ കൈവരിക്കുന്നതിന് നയതന്ത്ര ഏകോപനം വളർത്തിയെടുക്കുന്നതിനും പതിവായി കൂടിയാലോചനകൾ നടത്തുന്നതിനും സന്ദർശനങ്ങൾ നടത്തുന്നതിനുമുള്ള താൽപര്യവും ഇരുപക്ഷവും പ്രകടിപ്പിച്ചു.
ബൾഗേറിയയിലെ ഒമാൻ നോൺ-റസിഡന്റ് അംബാസഡർ യൂസുഫ് അഹ്മദ് അൽ ജാബ്രി, വിദേശകാര്യ മന്ത്രാലയത്തിലെ യൂറോപ്പ് വകുപ്പ് മേധാവി മുൻതിർ മഹ്ഫൗദ് അൽ മന്ദേരി, ഇരു രാജ്യങ്ങളിലെയും മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.