നാസർ അൽ ഷർജി
മസ്കത്ത്: ഒമാൻ എയർപോർട്ട്സിന്റെ ആക്ടിങ് സി.ഇ.ഒ ആയി നാസർ അൽ ഷർജിയെ നിയമിച്ചതായി അധികൃതർ അറിയിച്ചു. നിലവിൽ ഒമാൻ ഗ്രൗണ്ട് ഹാന്റ്ലിങ് കമ്പനി (ട്രാൻസോം) സി.ഇ.ഒയായും ചുമതല വഹിച്ചുവരികയാണ്. ലോജിസ്റ്റിക്സ്, പൊതുസേവന മേഖലകൾ ഉൾപ്പെടെ വിവിധ മേഖലകളിലായി 25 വർഷത്തിലധികം പരിചയമാണ് നാസർ അൽ ഷർജിക്കുള്ളത്. അസ്യാദ് ഗ്രൂപ്, ഒക്യു, നമാ വാട്ടർ സർവിസസ് തുടങ്ങിയ പ്രമുഖ ദേശീയ സ്ഥാപനങ്ങളിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. നിലവിലെ സി.ഇ.ഒയായിരുന്ന അഹമ്മദ് ബിൻ സഈദ് അൽ അമ്രിയെ മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ചെയർമാനായി നിയമിച്ചതിനെ തുടർന്നാണ് ഈ മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.