മസ്കത്ത്: മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രാത്രി താൽക്കാലികമായി നിർത്തിവെച്ച സർവിസുകൾ പുനരാരംഭിച്ചതായി ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ അറിയിച്ചു. റദ്ദാക്കലുകളിൽ ബുദ്ധിമുട്ടുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി, കോൾ സെന്ററുകളിലും പ്രധാന വിമാനത്താവളങ്ങളിലും അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. റീബുക്കിങ് ക്രമീകരണങ്ങൾ, തുടർ കണക്ഷനുകൾ തുടങ്ങിയവക്കായി യാത്രക്കാർക്ക് പിന്തുണ നൽകും. ഞങ്ങളുമായി സഹകരിച്ച എല്ലാ യാത്രക്കാർക്കും നന്ദി അറിയിക്കുകയാണെന്ന് ഒമാൻ എയർ പ്രസ്താവനയിൽ പറഞ്ഞു. ദോഹ, ദുബൈ, മനാമ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകളായിരുന്നു ഒമാൻ എയർ താൽക്കാലികമായി നിർത്തിവെച്ചിരുന്നത്.
അതേസമയം, ഒമാൻ വിമാനത്താവളങ്ങളിൽനിന്ന് യാത്ര ചെയ്യുന്നവർ അവരുടെ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഒമാൻ എയർപോർട്സ് ആവശ്യപ്പെട്ടു. യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ തേടണമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.