മസ്കത്ത്: സുരക്ഷാ കാരണം മുൻ നിർത്തി 15 ഇഞ്ച് മാക്ബുക്ക് പ്രോ-ലാപ്ടോപ്പിന് ഒമാൻ എയറും വിലക്കേർപ്പെടുത്തി. യാത്രക്കാർ ചെക്ക്ഡ് ലഗേജുകളിൽ ലാപ്ടോപ് കൊണ്ടുപോകുന്നതിനാണ് വിലക്കുള്ളത്. ഹാൻഡ് ബാഗേജായി കൊണ്ടുപോകുന്നതിന് വിലക്കില്ല. എന്നാൽ, യാത്രയിലുടനീളം സ്വിച് ഒാഫ് ചെയ്തിരിക്കണം.
യാത്രക്കിടയിൽ ചാർജിങ്ങും അനുവദിക്കില്ല. ബാറ്ററി അമിതമായി ചൂടാകുന്നതു മൂലം പൊട്ടിത്തെറിക്കാനുള്ള സാധ്യത മുൻനിർത്തി ചില മോഡൽ മാക്ബുക്ക് പ്രോ- ലാപ്പ്ടോപ്പുകൾ നിർമാതാക്കളായ ആപ്പിൾ കമ്പനി തിരിച്ചുവിളിച്ചതിെൻറ പശ്ചാത്തലത്തിലാണ് നടപടി. എയർ ഇന്ത്യ, ഇത്തിഹാദ്, ഇൻഡിഗോ തുടങ്ങിയ അന്താരാഷ്ട്ര വിമാനക്കമ്പനികളും കഴിഞ്ഞ ദിവസങ്ങളിലായി ഇൗ മോഡൽ ചെക്ക്ഡ് ലഗേജുകളിൽ കൊണ്ടുപോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2015 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കുമിടയിൽ വിറ്റ ലാപ്ടോപ്പുകളാണ് ആപ്പിൾ കഴിഞ്ഞ ജൂണിൽ തിരികെ വിളിച്ചത്. ഇതിൽ ഉപയോഗിച്ചിട്ടുള്ള ലിഥിയം അയോൺ ബാറ്ററി അമിതമായി ചൂടായി പൊട്ടിത്തെറിക്കാനും തീപിടിക്കാനുമിടയുണ്ടെന്നാണ് വിലയിരുത്തൽ. കുഴപ്പമുള്ള മോഡലുകളിലെ ബാറ്ററികൾ സൗജന്യമായി മാറ്റി നൽകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.