Posted On
date_range Updated On
date_range ബഹിരാകാശ രംഗത്ത് ചരിത്ര നേട്ടവുമായി ഒമാൻ; കാർമൻ എക്സ് 1 റോക്കറ്റ് പരീക്ഷണം വിജയകരം
മസ്കത്ത്: ഒമാന്റെ ബഹിരാകാശ മേഖലക്ക് പുതിയൊരു കുതിപ്പേകി ദുകമിലെ ഇത്ലാഖ് സ്പേസ്പോർട്ടിൽ ‘കാർമൻ എക്സ് 1’ റോക്കറ്റ് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഒമാന്റെയും സിംഗപ്പൂരിന്റെയും സംയുക്ത പങ്കാളിത്തത്തോടെയായിരുന്നു ഈ ദൗത്യം. ആസ്ത്രേലിയയുടെ പരീക്ഷണാത്മക പേലോഡും വഹിച്ചായിരുന്നു കാർമൻ റോക്കറ്റിന്റെ കുതിപ്പ്.
ഒമാൻ ആസ്ഥാനമായുള്ള സ്റ്റെല്ലാർ കൈനറ്റിക്സ് എം.സി.ടിയും സിംഗപ്പൂരിലെ ഒക്കുലോസ്പേസും ചേർന്നാണ് ഈ സംയുക്ത വിക്ഷേപണത്തിന് ചുക്കാൻ പിടിച്ചത്. ആസ്ത്രേലിയൻ കമ്പനിയായ ഓർബിറ്റ് ടു ഓർബിറ്റാണ് ഇതിനാവശ്യമായ പേലോഡ് ഒരുക്കിയത്. അന്താരാഷ്ട്ര പങ്കാളിത്തത്തോടെയുള്ള ഇത്തരം ബഹിരാകാശ ദൗത്യങ്ങളെ വഹിക്കാനുള്ള ഒമാന്റെയും ഇത്ലാഖ് സ്പേസ്പോർട്ടിന്റെയും ശേഷി തെളിയിക്കുന്നതാണ് ഈ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.