മസ്‌കത്തിൽ റോഡ് വികസനം ദ്രുതഗതിയിൽ; ഈ വർഷം പൂർത്തിയായത് 95 കിലോമീറ്റർ

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലായി ഈ തുടക്കം മുതൽ ഇതുവരെ 95 കിലോമീറ്റർ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി. തലസ്ഥാന നഗരിയിലെ അതിവേഗത്തിലുള്ള നഗരവൽകരണത്തിന് അനുസൃതമായി, വിവിധ പ്രദേശങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി റോഡ് നിർമ്മാണവും പുനരുദ്ധാരണ പ്രവർത്തനങ്ങളും സജീവമായി തുടരുകയാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

ഏറ്റവും കൂടുതൽ റോഡുകൾ പൂർത്തിയായത് ബൗഷറിലാണ്; 27 കിലോമീറ്റർ. ആമിറാത്ത്- 22 കി.മീ., സീബ്- 20 കി.മീ., ഖുറിയാത്ത്- 17 കി.മീ., മസ്‌കത്ത്- ഒമ്പതു കി.മീ. എന്നിങ്ങനെയാണ് വിലായത്തുകളിൽ റോഡുകൾ പൂർത്തിയായത്. ഈ വർഷം പകുതിയോടെയുള്ള കണക്കുകൾ പ്രകാരം, മസ്‌കത്ത് ഗവർണറേറ്റിലെ ആകെ റോഡ് ശൃംഖല 5,972 കിലോമീറ്ററായി ഉയർന്നു.

റോഡുകളിലെ അറ്റകുറ്റപ്പണിക്കു പുറമെ റോഡ് സുരക്ഷാ ബാരിയറുകൾ, കർബുകൾ, ഗാർഡ്‌റെയിലുകൾ എന്നിവ സ്ഥാപിക്കുന്നതും നടന്നു. കൂടാതെ പർവത മേഖലകളിൽ മണ്ണിടിച്ചിലും പാറക്കല്ലുകളും വീഴുന്നത് തടയാനുള്ള സുരക്ഷാ പ്രവൃത്തികളും കോൺക്രീറ്റ് റോഡുകളുടെ നിർമാണവും ഈ പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - road construction in muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.