മസ്കത്ത്: ജൂലൈ ആദ്യം മുതൽ ഒമാൻ എയർ അതിന്റെ ഖരീഫ് പ്രവർത്തനങ്ങൾ ആരംഭിക്കും. തിരക്കേറിയ സമയങ്ങളിൽ ദിവസേനയുള്ള വിമാനങ്ങളുടെ എണ്ണം 12 ആയി ഉയർത്തും. സലാം എയർ ജൂൺ അവസാനം പ്രവർത്തനം ആരംഭിക്കും. ജൂലൈ 10 മുതൽ ആഗസ്റ്റ് അവസാനം വരെ ദിവസേന എട്ട് വിമാനങ്ങൾ വരെ സർവിസ് നടത്തും. കൂടാതെ, സുഹാറിനും സലാലക്കു ഇടയിൽ നേരിട്ടുള്ള വിമാനങ്ങൾ ജൂലൈ 15ന് ആരംഭിക്കും. ദിവസേന ഒരു സർവീസ് ആയിരിക്കും ഉണ്ടാവുക.
വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, രണ്ട് എയർലൈനുകളും സീറ്റ് ശേഷി വർധിപ്പിച്ചിട്ടുണ്ട്. ഒമാൻ എയർ വർഷാവസാനത്തോടെ 70,000 ത്തിലധികം അധിക സീറ്റുകൾ അനുവദിച്ചു, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16 ശതമാനം വർധന. സലാം എയറും 2024 നെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം 58 ശതമാനത്തിലധികം വർധിപ്പിച്ചു. ഈ വർഷമിത് ഏകദേശം 176,000 സീറ്റുകളിലെത്തി.
ജലൈ ഒന്നിനും സെപ്റ്റംബർ 15നും ഇടയിലായി സലാലയിലേക്ക് ഒമാനികൾക്ക് ഒമാൻ എയറിന് 32 റിയാൽ ആയിരിക്കും. മടക്കയാത്രക്ക് 54 റിയാലുമുതലും ആയിരിക്കും. സലാം എയറിന് ഒരു വശത്തേക്കുള്ള വിമാനത്തിന് 30 റിയാലും മടക്കയാത്രക്ക് 48 റിയാൽ മുതലും ആയിരിക്കും ചാർജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.