മസ്കത്ത്: ഒമാൻ ഒായിലും ഒാർപിക് ഗ്രൂപ്പും സ്വകാര്യവത്കരണത്തിനോ ഒാഹരി വിൽപനക്കോ ആവശ്യമായ ഒരുക്കം നടത്തുന്നു. കമ്പനിയുടെ ഭാവി വികസനത്തിന് പണം കണ്ടെത്താനാണ് സ്വകാര്യവത്കരണം നടത്തുന്നത്. അടുത്ത 12 മുതൽ 18 വരെ മാസങ്ങൾക്കുള്ളിൽ സ്വകാര്യവത്കരണമുണ്ടായേക്കുമെന്നാണ് സൂചന. കമ്പനി ഒ.ക്യു എന്ന പുതിയ ബ്രാൻഡിലാണ് അറിയപ്പെടുക. ഓഹരിവിൽപനവഴി പരമാവധി ധനസമാഹരണം സംബന്ധമായ പഠനമാണ് നടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സർക്കാർ ഇൗ സ്ഥാപനങ്ങളിൽ നിക്ഷേപമിറക്കാൻ സാധ്യതയില്ലെന്നും അതിനാൽ വിവിധ മാർഗങ്ങളിലൂടെ ഫണ്ട് സ്വരൂപിക്കേണ്ടത് അനിവാര്യമാണെന്നും കമ്പനി സി.ഇ.ഒ മുസബ് അൽ മഹ്റുഖി പറഞ്ഞു. പുതിയ ഒ.ക്യു ബ്രാൻഡിൽ അടുത്ത വർഷം പുതിയ ബിസിനസ് സാധ്യതകൾ തേടുകയാണ് ലക്ഷ്യമെന്നും ഒായിൽ-ഗ്യാസ് മന്ത്രി മുഹമ്മദ് ബിൻ അഹ്മദ് അൽ റുംഹി പ്രസ്താവിച്ചു. എണ്ണ ഇതര ഉൗർജം, ഗ്യാസ് മേഖല എന്നീ വിഭാഗങ്ങളിലും പുതിയ പദ്ധതികൾ ആരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.