ഒ.ഐ.സി.സി നാഷനൽ അഡ്ഹോക് കമ്മിറ്റി നേതൃത്വത്തിൽ നടന്ന കെ. ശങ്കരനാരായണൻ
അനുസ്മരണം
മസ്കത്ത്: അന്തരിച്ച കോൺഗ്രസ് നേതാവ് കെ. ശങ്കരനാരായണനെ ഒ.ഐ.സി.സി നാഷനൽ അഡ്ഹോക് കമ്മിറ്റി അനുസ്മരിച്ചു. ഗവർണറും മികച്ച ഭരണാധികാരിയുമായിരുന്നു അദ്ദേഹമെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. സീനിയർ കോൺഗ്രസ് നേതാവ് സലിം മുതുമ്മേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജി ഔസഫ് അധ്യക്ഷത വഹിച്ചു. 'കൺവീനറും യു.ഡി.എഫ് ചരിത്രവും' എന്ന വിഷയം ഒ.ഐ.സി.സി അഡ്ഹോക് കമ്മിറ്റി അംഗം എസ്. പുരുഷോത്തമൻ നായർ അവതരിപ്പിച്ചു. അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ നിയാസ് ചെണ്ടയാട്, ബിന്ദു പാലക്കൽ ചർച്ചക്ക് മോഡറേറ്റർമാരായി. വി.സി. നായർ, റെജി ഇടിക്കുള, മാത്യു മെഴുവേലി, വി.എം. അബ്ദുൽ കരീം, നൗഷാദ് കാക്കടവ്, റിജോയ് ചവറ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സീനിയർ ഒ.ഐ.സി.സി നേതാവ് എൻ.ഒ. ഉമ്മൻ അനുസ്മരണപ്രഭാഷണം നടത്തി.
കേരളത്തിലെ യു.ഡി.എഫ് കൺവീനർമാരിൽ ഏറ്റവും മികച്ചസ്ഥാനവും ഘടകകക്ഷികളെ കൂട്ടിയിണക്കുന്നതിൽ സാമർഥ്യവും കെ. ശങ്കരനാരായണന് ഉണ്ടായിരുന്നുവെന്ന് ഉമ്മൻ പറഞ്ഞു. സജി ഇടുക്കി, ജോസഫ് വലിയവീട്ടിൽ, ജോർജ് വർഗീസ്, നൗഷാദ് മത്ര, ബാബു തോമസ്, ജോജി പുതുപ്പള്ളി, നൗഫൽ, ജോൺസൻ യോഹന്നാൻ, അഷ്റഫ് ഷംസുദ്ദീൻ, മനോജ് മാത്യു കായംകുളം, നദീർ കൊട്ടിയം തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. റിസ്വിൻ ഹനീഫ സ്വാഗതവും ചാക്കോ റാന്നി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.