ഒ.​ഐ.​സി.​സി-എം.​പി.​സി.​സി​ ഭാരവാഹികൾ ന​ട​ത്തി​യ ച​ർ​ച്ച

ഒ.ഐ.സി.സി-എം.പി.സി.സി ചർച്ച നടത്തി

മസ്കത്ത്: വർഷങ്ങളായി ഇടഞ്ഞുനിന്ന മസ്കത്ത് പ്രിയദർശിനി കൾചറൽ കോൺഗ്രസുമായി (എം.പി.സി.സി) ഒ.ഐ.സി.സി അഡ്ഹോക് കമ്മിറ്റി ഭാരവാഹികൾ ചർച്ച നടത്തി.

വിവിധ വിഭാഗങ്ങളെ ഒന്നിച്ച് കൊണ്ടുപോകുന്നതിന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എം.പി.സി.സിയുമായി ചർച്ച നടത്തിയതെന്ന് അഡ്ഹോക് കമ്മിറ്റി പ്രസിഡന്‍റ് സജി ഔസഫ് പറഞ്ഞു.

വിദേശത്തുള്ള കോൺഗ്രസ്‌ പ്രസ്ഥാനങ്ങൾ ഒന്നായി പോകേണ്ടതുണ്ടെന്നും കെ.പി.സിസിയുടെ നിർദേശം പാലിച്ചാണ് ഒമാനിൽ ഒ.ഐ.സി.സി.യുമായി ചർച്ച നടത്തിയതെന്നും എം.പി.സി.സി പ്രസിഡന്‍റ് റെജി തോമസും ജനറൽ സെക്രട്ടറി സമീറും പറഞ്ഞു.

ഒ.ഐ.സി.സി നേതാക്കളായ നിയാസ് ചെണ്ടയാട്, ബിന്ദു പാലക്കൽ, ബിനേഷ് മുരളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഈ മാസം 14ന് ഇന്ദിരാഭവനിൽ കെ.പി.സി.സി പ്രസിഡന്‍റിന്റെ സാന്നിധ്യത്തിൽ യോഗം ചേരുന്നുണ്ട്. ഇതിൽ ചർച്ചയുടെ പൂർണരൂപം അവതരിപ്പിക്കുമെന്ന് സജി ഔസഫ് പറഞ്ഞു.

ഒമാനിൽ കൂടുതൽ പേർ ഒ.ഐ.സി.സിയുമായി ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകുന്നതോടൊപ്പം അച്ചടക്കലംഘനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - OICC-MPCC discussions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.