സലാല: അവധിക്ക് നാട്ടിലെത്തിയ അതേ ദിവസം ചാവക്കാട് സ്വദേശി നിര്യാതനായി. എടക്കഴിയൂർ അവിയൂർ താണപ്പറമ്പിൽ സലീം (43) ആണ് മരിച്ചത്. 25 വർഷമായി സലാലയിലെ നാഷനൽ ബേക്കറിയിൽ ജോലിയായിരുന്നു. സലാലയിൽ കുടുംബസമേതമായിരുന്നു താമസം. രണ്ടാഴ്ചത്തെ അവധിക്ക് തിങ്കളാഴ്ച രാത്രിയുള്ള ഒമാൻ എയറിനാണ് നാട്ടിലെത്തിയത്. വീട്ടിലെത്തിയ ഇദ്ദേഹം പിന്നീട് സഹോദരിയുടെ വീട് സന്ദർശിക്കാൻ പോയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. സിഫിലയാണ് ഭാര്യ. ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ സഫൽ, സഫീർ, ഷഫ്ന എന്നിവർ മക്കളാണ്. ഇദ്ദേഹത്തിെൻറ മാതാപിതാക്കളും സലാലയിൽ ഉണ്ട്. കുടുംബാംഗങ്ങളെല്ലാം നാട്ടിലേക്ക് തിരിച്ചു. നാഷനൽ ബേക്കറി എം.ഡി കബീറിെൻറ സഹോദരിയുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.