Posted On
date_range Updated On
date_range കൊല്ലം സ്വദേശി ഒമാനിൽ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു
മസ്കത്ത്: വെള്ളിയാഴ്ച ബുറൈമി ഗവർണറേറ്റിലെ സുനൈനയിൽ ടാങ്കിൽ മുങ്ങിമരിച്ചനില യിൽ കണ്ടെത്തിയത് കൊല്ലം സ്വദേശിയെ. ചിതറ വളവ് പച്ച സ്വദേശി ഷിജു അബ്ദുൽ സലാം (39) ആണ് മരിച്ചത്. മെയിൻറനൻസ് കമ്പനിയിലെ ഇലക്ട്രീഷ്യനായിരുന്നു. വ്യാഴാഴ്ച രാത്രി പേത്താടെ ഫോൺകാൾ വന്നതിനെ തുടർന്ന് താമസസ്ഥലത്തുനിന്ന് ഇറങ്ങിയ ഷിജുവിനെ കാണാതാവുകയായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു. അന്വേഷണത്തിനൊടുവിൽ വെള്ളിയാഴ്ച ഉച്ചയോടെ ടാങ്കിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മാർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ലൈസയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.