മസ്കത്ത്: നിസ്വ മോട്ടോർ സൈക്കിൾ ക്ലബ് (നിസ്വ ബൈക്കേഴ്സ്) രാജ്യത്തിന്റെ 52ാ ം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി നിസ്വ മാർക്കറ്റിലെ പൊതുചത്വരത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി 300ലധികം പേർ പങ്കെടുത്ത റാലി നിസ്വക്കും ജബൽ അൽ അഖ്ദറിനുമിടയിലാണ് നടന്നത്.കരകൗശല, സാംസ്കാരിക, കായിക പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നിസ്വ ബൈക്കേഴ്സ് ക്ലബ് പ്രസിഡന്റ് അഹ്മദ് ബിൻ സലിം അൽ ഇസ്മാഈലി പറഞ്ഞു. ജി.സി.സി, അറബ് രാജ്യങ്ങളിൽനിന്നുള്ള സൈക്ലിങ് ടീമുകളുടെ വിപുലമായ പങ്കാളിത്തമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.