എൻ.ആർ.ഐ ലയൺസ് ക്ലബ്സ് ഇൻറർനാഷനലിന്റെ ഭാരവാഹി സ്ഥാനാരോഹണ ചടങ്ങിൽനിന്ന്
മസ്കത്ത്: എൻ.ആർ.ഐ ലയൺസ് ക്ലബ്സ് ഇൻറർനാഷനലിന്റെ പ്രവർത്തനങ്ങൾക്ക് മസ്കത്തിൽ ഔദ്യോഗിക തുടക്കമായി. റൂവി ഗോൾഡൻ തുലിപ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ക്ലബിന്റെയും അംഗങ്ങളുടെയും ഇൻഡക്ഷനും ഭാരവാഹികളുടെ ഇൻസ്റ്റലേഷനും നടന്നു. ലയൺ ഡിസ്ട്രിക്ട് 318സി മുൻ ഗവർണറും മൾട്ടിപ്പിൾ കൗൺസിൽ ട്രഷററുമായ പി.എം.എഫ് ജെ ലയൺ വി.സി. ജെയിംസ് ഉദ്ഘാടനം ചെയ്തു. പുതിയ ക്ലബ് അംഗങ്ങളുടെ ഇൻസ്റ്റലേഷനും ഇൻഡക്ഷനും മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സനും ജി.എ.ടി ഏരിയ ലീഡർ അഡ്വ. പി.എം.എഫ് ജെ. ലയൺ എ.വി വാമനകുമാർ നിർവഹിച്ചു. സേവന പദ്ധതികളുടെ ഉദ്ഘാടനം പാസ്റ്റ് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി പി.എം.എഫ് ജെ. ലയൺ സാജു പി. വർഗീസും നിർവഹിച്ചു. മുൻ ജി.എം.ടി കോഓഡിനേറ്റർ സി. നജീബ് ബാനർ പ്രസന്റേഷൻ നടത്തി.
ഭാരവാഹികൾ: സിദ്ദീഖ് ഹസന് (പ്രസി), എബ്രഹാം തനങ്ങാടന്‍-രാജു (സെക്ര), സൈമണ്‍ മാത്യു (ഫസ്റ്റ് വൈസ് പ്രസി), അനീഷ് കടവില്‍ (സെക്കന്‍ഡ് വൈസ് പ്രസി), അഡ്വ. ഗിരീഷ് കുമാര്‍ (ജോ സെക്ര), കെ.ഒ. ദേവസ്സി (ട്രഷ), ഷഹീര്‍ അഞ്ചല്‍ (അംഗത്വ കമ്മിറ്റി ചെയ), വര്‍ഗീസ് മത്തായി (കോഓഡിനേറ്റര്‍), ലക്ഷ്മി കോതാനത്ത് (മീഡിയ കോഓഡിനേറ്റര്‍), ലിജോ കടംതോട്ടം (സര്‍വിസ് ചെയ), താജുദ്ദീന് മാവേലിക്കര (ലയണ്‍ ടൈമര്‍), ബോണി തോമസ് (ടൈല്‍ ട്വിസ്റ്റര്‍) ഷാജിമോന്‍ പോള്‍, അബ്ദുല്‍ റഹീം, കാസിം, മുസ്തഫ മഠംതൊടിയില്, വര്‍ഗീസ് ചാക്കോ (ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍).
ഇന്ത്യയിലെ വിവിധ ലയൺസ് ഡിസ്ട്രിക്ടുകളിൽ നിന്നുള്ള ഭാരവാഹികളും മുൻ ഭാരവാഹികളും ഉദ്ഘാടന ചടങ്ങിൽ അംഗങ്ങൾക്ക് ആശംസകൾ നേർന്നു. മസ്കത്തിലെ പ്രവാസികളായ ഇന്ത്യൻ സമൂഹത്തിനായി ചെയ്യാനുദ്ദേശിക്കുന്ന വിവിധ സേവന പദ്ധതികളുടെയും ക്ലബ് അംഗങ്ങളുടെ പ്രവർത്തന രീതികളുടെയും പ്രഖ്യാപനവും ചടങ്ങിൽ നടന്നു. നിരവധി ബോധവത്കരണ പരിപാടികളും വിവിധ സാമൂഹിക പ്രവർത്തനങ്ങളും വരുംനാളുകളിൽ പ്രഖ്യാപിക്കും. കഴിഞ്ഞവർഷം ലയൺസ് ഡിസ്ട്രിക്ട് 318c യുടെ നേതൃത്വത്തിൽ ഒമ്പതു കോടി രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങളാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.