വടക്കൻ ശർഖിയ ഗവർണറേറ്റിൽ നടന്ന പെരുന്നാൾ പരിപാടികളിൽനിന്ന്
മസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് വടക്കൻ ശർഖിയ ഗവർണറേറ്റിലെ വിലായത്തുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇത്തരം പരിപാടികൾ വിനോദസഞ്ചാര, പുരാവസ്തു കേന്ദ്രങ്ങളിലേക്ക് നിരവധി ആളുകളെയാണെത്തിച്ചത്.
ഇബ്ര വിലായത്തിലെ മൃഗശാല, വാദി ബാനി ഖാലിദിലെ പ്രകൃതിദത്ത തടാകങ്ങളിലടക്കം കഴിഞ്ഞദിവസങ്ങളിൽ നല്ല തിരക്കാണനുഭവപ്പെട്ടത്. ബിദിയയിലെ പ്രസിദ്ധമായ മരുഭൂമിയിലും സന്ദർശകരുടെ തിരക്കനുഭവപ്പെടുകയുണ്ടായി. ഓപ്പൺ മാർക്കറ്റുകൾക്ക് പുറമേ, ഫോർ വീൽ ഡ്രൈവ്, സൈക്കിൾ സ്പോർട്സ് റേസിങ് മത്സരങ്ങൾക്ക് ഈ പ്രദേശം പ്രശസ്തമാണ്.
മുദൈബി, അൽ ഖാബിൽ, ദിമ, അൽതയ്യിൻ, സിനാവ് എന്നീ വിലായത്തുകളിൽ കുതിര, ഒട്ടക ഓട്ടം, പരമ്പരാഗത അമ്പെയ്ത്ത് മത്സരങ്ങൾ എന്നിവ നടന്നു. ഗവർണറേറ്റിലെ ഏഴ് വിലായത്തുകളിൽ വടക്കൻ ശർഖിയ മുനിസിപ്പാലിറ്റി നടപ്പിലാക്കിയ ‘ഈദ് ജോയ്’ പരിപാടിക്ക് പുറമേയായിരുന്നിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.