ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നോർക്ക-പ്രവാസി
ക്ഷേമനിധി അംഗത്വ ക്യാമ്പ്
മസ്കത്ത് : ഒമാനിലെ ഏറ്റവും വലിയ ഓപൺ വാട്സാപ് കൂട്ടായ്മയായ ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ടാമത്തെ നോർക്ക ആൻഡ് പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പും സൗജന്യ ആയുർവേദിക്ക് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഗൂബ്രയിലെ യുനൈറ്റഡ് കാർഗോ ഓഫിസിൽ പ്രവാസി ക്ഷേമനിധി ബോർഡ് അംഗം വിൽസൺ ജോർജ് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് വിജി തോമസ് വൈദ്യൻ അധ്യക്ഷതവഹിച്ചു.
നിഷ പ്രഭാകരൻ, ഷാജഹാൻ എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി നൂറുദ്ദീൻ മസ്കത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ജസീം കരിക്കോട് നന്ദിയും പറഞ്ഞു.
ക്യാമ്പ് നൂറുകണക്കിന് പ്രവാസി മലയാളികൾക്ക് പ്രയോജനപ്രദമായി. പ്രവാസികളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി രൂപവത്കരിക്കുന്ന ഒമാൻ പ്രവാസി അസോസിയേഷന്റെ സ്പോർട്സ് ടീമുകളുടെ ജഴ്സി പ്രകാശനം രക്ഷാധികാരി രാജേഷ് കുമാർ ട്രഷറർ ബിജു അത്തിക്കയം എന്നിവർ ചേർന്ന് റാഷിദ് (ലൈഫ് ലൈൻ ഫിറ്റ്നസ്), അനഫി (ലൈഫ് ലൈൻ ഫിറ്റ്നസ്) എന്നിവർക്ക് നൽകി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.