മസ്കത്ത്: ഒമാൻ പ്രവാസി അസോസിയേഷനും (ഒ.പിഎ) കിംസ് ഹെൽത്ത് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന നോർക്ക- പ്രവാസി ക്ഷേമനിധി അംഗത്വ കാമ്പയിനും പ്രവാസികൾക്കായുള്ള സ്പെഷൽ മെഡിക്കൽ ക്യാമ്പും വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ എട്ടുവരെ റൂവി ദാർസൈത്തിലുള്ള കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ നടക്കും. നോർക്കയുടെ പുതിയ മെഡിക്കൽ ഹെൽത്ത് കെയർ ഇൻഷുറൻസിൽ അംഗങ്ങളാകാൻ ആവശ്യമായ നോർക്ക കാർഡിനും പ്രവാസി ക്ഷേമനിധിയിൽ പുതുതായി അംഗങ്ങളാകാനും ക്ഷേമനിധി തുക അടക്കാനും ക്യാമ്പിൽ സൗകര്യം ഉണ്ടായിരിക്കും.
500ഓളം ഒമാൻ പ്രവാസികൾക്ക് നോർക്ക കാർഡുകൾ ലഭ്യമാക്കിയ ഒ.പിഎയുടെ മൂന്നാമത്തെ നോർക്ക ക്യാമ്പാണ് വെള്ളിയാഴ്ച നടക്കുന്നത്.
കേവലം ഒരുറിയാലിന് 10 ടെസ്റ്റുകൾ ചെയ്തുനൽകുന്ന ഹെൽത്ത് പാക്കേജ് ക്യാമ്പിൽ ലഭിക്കും. ഒമാനിലെ എല്ലാ മേഖലകളിലെയും പ്രവാസികൾക്ക് പ്രയോജനപ്രദമാകുന്നതിനുവേണ്ടിയാണ് ഒമാനിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും പ്രവാസികൾക്കുവേണ്ടി കേരള സർക്കാർ പുതുതായി രൂപവത്കരിച്ച ഹെൽത്ത് കെയർ ഇൻഷുറൻസ് പദ്ധതിയിലേക്ക് പ്രവാസികളെ അംഗങ്ങളാക്കുന്നതിന് പ്രത്യേക ക്യാമ്പുകളും വരുംദിവസങ്ങളിൽ ക്രമീകരിക്കുമെന്നും ഒമാൻ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.