മസ്കത്ത്: അടുത്ത വർഷാരംഭം മുതൽ നടപ്പിലാവുന്ന എൻ.ഒ.സി ഒഴിവാക്കൽ ഉത്തരവ് തൊഴിൽ മാർക്കറ്റിൽ മത്സരാത്മകത വർധിപ്പിക്കാനും തൊഴിൽ പരിതസ്ഥിതി മെച്ചപ്പെടുത്താനുമുള്ള ശ്രമത്തിെൻറ ഭാഗമായി വിലയിരുത്തുന്നു. തൊഴിൽ മാറണമെങ്കിൽ തൊഴിലുടമ എൻ.ഒ.സി നൽകണമെന്ന നിലവിലെ നിയമമാണ് അടുത്ത വർഷാരംഭം മുതൽ മാറുന്നത്. രാജ്യത്തിെൻറ അടിസ്ഥാന നിയമത്തിൽ പ്രതിപാദിച്ചിട്ടുള്ള സാമ്പത്തിക-സാമൂഹിക തത്ത്വങ്ങൾക്ക് ഒപ്പം ഏപ്രിലിൽ ഒമാൻ അംഗമായ സാമൂഹിക-സാമ്പത്തിക-സംസ്കാരിക അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെയും ഭാഗമായാണ് എൻ.ഒ.സി നീക്കം ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടത്. എൻ.ഒ.സി ഒഴിവാക്കാനുള്ള തീരുമാനം തൊഴിലുടമകൾക്ക് നിരവധി പ്രയോജനങ്ങളാണ് നൽകുന്നതെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻസ് പ്രസ്താവനയിൽ അറിയിച്ചു. ലേബർ കരാറിലൂടെ തൊഴിലുടമയുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടും. െതാഴിലുടമകളും തൊഴിലാളികളും തമ്മിൽ നല്ല ബന്ധം നിലനിൽക്കാനും ഇരു വിഭാഗത്തിെൻറയും അവകാശങ്ങൾക്കൊപ്പം ബാധ്യതകളും ഉറപ്പുവരുത്താനും ഇത്സഹായിക്കും. ബിനാമി വ്യാപാരത്തിനെതിരായ രാജ്യത്തിെൻറ നീക്കങ്ങൾക്ക് ഇൗ തീരുമാനം സഹായകരമാകുമെന്നും ഗവൺമെൻറ് കമ്യൂണിക്കേഷൻസ് അറിയിച്ചു.
ഒമാനി തൊഴിലാളികളിൽ മത്സര സ്വഭാവം വർധിപ്പിക്കാനും എൻ.ഒ.സി സഹായകമാവും. എൻ.ഒ.സി ലഭിക്കാത്തത് മൂലം തൊഴിലുടമകളിൽ നിന്ന് സമ്മർദങ്ങൾ അനുഭവിക്കുന്നതിനാൽ വിദേശി ജീവനക്കാർ തൊഴിൽ ഉപേക്ഷിച്ച് ഒാടിപ്പോകുന്നത് ഒഴിവാക്കാനും പുതിയ നിയമം സഹായകമാകും. ഇത്തരം ഒളിച്ചോട്ടങ്ങൾ കാരണമുണ്ടാവുന്ന നിയമപരമായ നടപടി ക്രമങ്ങളും നാട്ടിലേക്ക് കയറ്റിയയക്കുന്നത് അടക്കമുള്ളവ ഒഴിവാക്കാനും സഹായിക്കും. ബിനാമി വ്യാപാരത്തിനെതിരെയുള്ള സർക്കാർ നടപടിക്കും എൻ.ഒ.സി എടുത്ത് കളയൽ സഹായകമാവും. തൊഴിൽ മാർക്കറ്റിലെ ആവശ്യ വിതരണ അനുപാതമനുസരിച്ച് വിദഗ്ധ തൊഴിലാളികൾക്ക് പ്രാദേശിക മാർക്കറ്റിൽ അവസരം ലഭിക്കാനും പുതിയ നിയമം സഹായകമാവും. മനുഷ്യക്കടത്ത് അടക്കമുള്ളവയിൽ തൊഴിലാളികളെ രക്ഷിക്കാനും നിയമം സഹായകമാവും. തൊഴിലാളികളുടെയും െതാഴിൽ ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ തൊഴിൽ കരാർ നിർബന്ധമാക്കുന്നതും നിയമത്തിെൻറ ഭാഗമാണ്.
തൊഴിലാളിയുടെയും തൊഴിൽ ഉടമയുടെയും അവകാശങ്ങളും ബാധ്യതകളും സംരക്ഷിക്കുന്ന രീതിയിലായിരിക്കും തൊഴിൽ കരാറുണ്ടാക്കുക. തൊഴിലാളികളെ സംബന്ധിച്ച രഹസ്യ വിവരങ്ങൾ കമ്പനിയിൽ നിന്ന് മാറിപ്പോയ ശേഷവും രഹസ്യമായി സൂക്ഷിക്കാനുള്ള ധാരണ ഇതിൽ ഉൾപ്പെടും. ഏതെങ്കിലും കമ്പനിയിലെ ജീവനക്കാർ കമ്പനിയുമായി നേരിട്ട് മത്സരം നടത്തുന്ന മറ്റൊരു കമ്പനിയിലേക്ക് നേരിട്ട് തൊഴിൽ സ്വീകരിച്ച് മാറുന്നത് തടയാനും തൊഴിൽ കരാറിൽ വ്യവസ്ഥയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.