മസ്കത്ത്: വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താൽപര്യങ്ങൾ അവഗണിച്ച് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഏകപക്ഷീയമായി മുന്നോട്ടുപോവുകയാണെന്ന ആരോപണവുമായി നിസ്വ ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം. രക്ഷിതാക്കളുടെ ആശങ്കകൾ ചർച്ച ചെയ്യാൻ ഓപൺ ഫോറം വിളിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ മാനേജ്മെന്റ് തയാറായിട്ടില്ല.
ഇതിൽ പ്രതിഷേധിച്ചും എത്രയും പെട്ടെന്ന് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടും ഫോറം വീണ്ടും നിവേദനം നൽകിയതായി അറിയിച്ചു. മാനേജ്മെന്റിന്റെ നിലപാടിൽ മാറ്റമില്ലെങ്കിൽ ഇന്ത്യൻ സ്കൂൾ ബോർഡിനെ പരാതിയുമായി സമീപിക്കുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് പാരന്റ്സ് ഫോറം ഭാരവാഹികളായ സുബൈർ, സുനിൽ കുമാർ, ബിജു, കിരൺ, അനീഷ്, റെജി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.