മസ്കത്ത്: നിസ്വ സൂഖിനെ പുകയില നിരോധ മേഖലയാക്കാനുള്ള നീക്കം ആരംഭിച്ചു. ആരോഗ്യ മന ്ത്രാലയത്തിനു കീഴിലുള്ള പകർച്ചവ്യാധിയിതര രോഗ പ്രതിരോധ കമ്മിറ്റി (എൻ.സി.ഡി കമ്മിറ്റി) യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചത്. ഇത് അംഗീകരിച്ചാൽ നിസ്വ സൂഖിൽ പുകവലിയും പുകയില ഉൽപന്നങ്ങളുടെ വിൽപനയും നിരോധിക്കപ്പെടും.
നിസ്വ സൂഖിെൻറ ഉൾവശത്ത് ഏതാനും വർഷം മുമ്പ് പുകവലി നിരോധിച്ചിരുന്നു. പുതിയ നിർദേശം നടപ്പാകുന്നപക്ഷം പുകയില നിയന്ത്രണത്തിനായുള്ള രണ്ടാമത്തെ വലിയ നടപടിയായിരിക്കും. എൻ.സി.ഡി കമ്മിറ്റിയുടെ ഇൗ വർഷത്തെ രണ്ടാമത്തെ യോഗമാണ് നടന്നത്. ആരോഗ്യ മന്ത്രാലയം പ്ലാനിങ് അഫയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ താലിബ് അൽ ഹിനായിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. യോഗത്തിൽ കമ്മിറ്റിയുടെ പ്രവർത്തനം സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി സമൂഹ മാധ്യമത്തിൽ സാന്നിധ്യം ശക്തമാക്കാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.