നിസ്വ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം
നിസ്വ: നിസ്വ ഇന്ത്യൻ അസോസിയേഷൻ മന ഗ്രീൻ ഫാം ഹൗസിൽ വിപുലമായി ഓണം 2025 ആഘോഷിച്ചു. നിരവധിപേർ പങ്കെടുത്ത ആഘോഷത്തിൽ മലയാളത്തനിമ നിലനിർത്തുന്ന നാടൻ കലാപ്രകടനങ്ങളടക്കം വിവിധയിനം കലാപരിപാടികൾ അരങ്ങേറി.
അസോസിയേഷൻ അംഗങ്ങൾ ഭദ്രദ്വീപം കൊളുത്തിയ ചടങ്ങിൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ശാന്തകുമാർ ദാസരി, വൈസ് പ്രിൻസിപ്പൽ ബിജു മാത്യു എന്നിവർ ആശംസ അറിയിച്ചു. മലയാറ്റൂർ പുരസ്കാര ജേതാവ് ബിജു പുരുഷോത്തമനെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ സ്കൂൾ സംഗീത അധ്യാപകൻ ശരവണൻ, മലയാളം അധ്യാപകരായ ഷാനവാസ്, രജനി, പാചകം ഒരുക്കിയ മനോജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഓണപ്പൂക്കളവും ഓണസദ്യയും ആഘോഷത്തിന് മാറ്റ്കൂട്ടി. ആവേശകരമായ വടംവലിയോടുകൂടി ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനമായി. സുനിൽ പൊന്നാനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എബ്രഹാം തോമസ് വടക്കേടം, സെക്രട്ടറി റെജി ആറ്റിങ്ങൽ, ജോയന്റ് സെക്രട്ടറി ദിനേഷ് കൂത്തുപറമ്പ്, ട്രഷറർ പ്രഭാകരൻ ആദം, ജോയന്റ് ട്രഷറർ സുജേഷ്, മുതിർന്ന അംഗങ്ങളായ രാധാകൃഷ്ണൻ, മധു പൊന്നാനി, വിമൻസ് വിങ് ചെയർപേഴ്സൺ ഡിമ്പിൾ മധു, ടോമിയോ, ജിന്റോ, ഉമേഷ് കരുവാറ്റ, ജോയേഷ്, ഇ.വി. പ്രദീപ്, സന്ദീപ്, രഞ്ജിത്ത്, അനിൽ വർഗീസ്, വനിതവിഭാഗം അംഗങ്ങൾ നേതൃത്വം നൽകി. എം.എസ്. ബിനൂപ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.