മസ്കത്ത്: ഒമാനിലെ മികച്ച ബിരിയാണി പാചക വിദഗ്ധരെ കണ്ടെത്താനായി ഗൾഫ് മാധ്യമത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘മീ ഫ്രണ്ട്’ സംഘടിപ്പിക്കുന്ന ‘ദം ദം ബിരിയാണി’ ഫെസ്റ്റിന്റ സെമി ഫൈനലിക്കേുള്ള മത്സരാർഥികളെ പ്രഖ്യാപിച്ചു. ഇന്ത്യ, ഒമാൻ,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുൾെപ്പടെ 50പേരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
ആദ്യ ഘട്ട മത്സരത്തിൽ ലഭിച്ച ആയിരക്കണക്കിന് എൻട്രികളിൽനിന്നാണ് സെമിയിലേക്കുള്ള മത്സരാർഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. എല്ലാവരുടേതും മികച്ച ഇനങ്ങളായിരുന്നുവെന്നും പലരും ചെറിയ മാർക്കിന്റെ വ്യത്യാസത്തിലാണ് പുറത്തുപോയതെന്നും വിധി നടത്തിയ ജഡ്ജിങ് പാനൽ അഭിപ്രായപ്പെട്ടു.വെള്ളിയാഴ്ച അൽ ഖൂദ് ഫുഡ്ലാൻഡ്സ് റസ്റ്റാറന്റിൽ പ്രത്യേകം തയാറാക്കിയ വേദിയിലാണ് സെമിഫൈനൽ നടക്കുക. വൈകീട്ട് മൂന്ന് മണിമുതൽ 8.30വരെയാണ് മത്സരം.
മത്സരാർഥികൾ തങ്ങൾ വീട്ടിൽനിന്ന് തയാറാക്കി കൊണ്ടുവരുന്ന ബിരിയാണി പ്രസന്റേഷൻ ചെയ്യണം. മത്സരത്തിന്റെ സ്വഭാവവും മാർഗനിർദ്ദേശങ്ങളും മത്സരാർഥികളെ അറിയിച്ചിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. ഇതിൽനിന്നും തെരഞ്ഞെടുക്കുന്ന 20 പേരാണ് മെഗാ ഫൈനൽ മത്സരത്തിൽ മാറ്റുരക്കുക. 21ന് മസ്കത്ത് ബൗശർ ഫുട്ബാൾ ക്ലബ് സ്റ്റേഡിയത്തിലാണ് ഗ്രാൻഡ് ഫിനാലെ.ലൈവ് കുക്കിങ്ങായിട്ടായിരിക്കും ഗ്രാൻഡ് ഫിനാലെ അരങ്ങേറുക.
'ദം ദം ബിരിയാണി ഫെസ്റ്റി’ൽ വിജയികളെ കാത്തിരിക്കുന്നത് നാലായിരം റിയാലിന്റെ സമ്മാനങ്ങളാണ്.സെമിഫൈനലിലേക്ക് തെരഞ്ഞെടുത്തവർക്കും സമ്മാനങ്ങൾ നൽകും. പ്രമുഖ പാചക വിദഗ്ധൻ ഷെഫ് സുരേഷ് പിള്ള, പാചക വിദഗ്ധ ആബിദ റഷീദ്, കുടുംബങ്ങളുടെ ഇഷ്ടതാരവും അവതാരകനുമായ രാജ് കലേഷ് തുടങ്ങിയവരടങ്ങുന്ന ജൂറി പാനലാകും അന്തിമ വിജയികളെ തെരഞ്ഞെടുക്കുക. നമ്മുടെ വീട്ടകങ്ങളിലുണ്ടാക്കുന്ന ബിരിയാണിയുടെ രൂചിക്കൂട്ട് ലോകത്തെ അറിയിക്കാനുള്ള സുവർണാവസരമാണ് 'ദം ദം ബി രിയാണി ഫെസ്റ്റിലൂടെ കൈവന്നിരിക്കുന്നത്.
മസ്കത്തിന്റെ മഹാരുചി മേളയിൽ വിജയികളാകുന്നവർക്ക് ‘ദംദം സ്റ്റാർ’ പട്ടമാണ് നൽകുക. ഗ്രാൻഡ് ഫിനാലെ നടക്കുന്ന ആഘോഷ രാവിന് മാറ്റ് കൂട്ടാനായി ഗായകരായ അക്ബർ ഖാൻ, ദാന റാസിക്ക് എന്നിവരുടെ സംഗീത ബാൻഡുമുണ്ടാകും. കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാവുന്ന ഗെയിം ഷോകൾ,മെഹന്തി ഫെസ്റ്റ്, കിഡ്സ് കോർണറുകൾ, കണ്ണൂർ വിഭവങ്ങളുടെതടക്കമുള്ള ഫുഡ്സ്റ്റാളുകൾ എന്നിങ്ങനെ വൈവിധ്യങ്ങളായ വിനോദ പരിപാടികളും അരങ്ങേറും.
പ്രവേശനം സൗജന്യമാണ്. ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ ഓൺലൈൻ വിതരണക്കാരായ സൂഖ് റിമ ഡോട്ട് കോം(WWW.SOUQRIMA.COM), ബദർ അൽ സമ ഹോസ്പിറ്റൽ, ഫുഡ്ലാൻഡ്സ് റസ്റ്റാറന്റ്, ബിസ്മി ജീരകശാല റൈസ് എന്നിവരും കൈകോർക്കുന്നുണ്ട്.
1. സമീന നമോജി 2. സജിത എം.പി 3. നസ്രിൻ റിൻഷാദ് 4. ഫസ്ന ഫർഹാൻ 5. നിഷ വിനോദ് 6. സദഫ് സിയ 7. നദിയ ബലൂഷി 8. യേശുദാസ് ആൽബർട്ട് 9. റംഷിത നഫ്സൽ 10. റോസ് മരിയ മാത്യു 11. ശബാന സലാം 12. റഹ്മത്ത് ഇഖ്ബാൽ 13. ഷഹീഹ അഫ്ര 14. സീനത്ത് നടുവിലെ വാഴേരി 15. മറിയം ബീവി 16. രഹാന സമാൻ 17. ലിഞ്ജു തോമസ് 18. പ്രദീപ മണി 19. ബേബി ജോസഫ് 20. ജെനിത ലക്ഷ്മി കിഷോർ 21. ശിൽപി സിങ് 22. സുഭാഷിണി 23. ജിതേഷ് കുമാർ 24. സുമലത ഏകലവ്യ 25. സൈനബ് 26. സദൂർഷൻ പത്മരാജ 27. ഷീജ അസീസ് 28. ഷഫ്നാസ് കെ 29.ഹരിപ്രിയ 30. ആൻ ആൻഡ്രിയ 31. അജിത്ത് 32. ബിനോയ് പി.ബി 33. ഷാഹിന മർസൂക്ക് 34. ബിരുന്ത 35. ഗോമതി സൻമുഖം 36. സമീന സഫർ 37. നഹീമ റാശി 38. റജീന നിയാസ് 39. സായൂജ് മരുവോട്ടിൽ 40. നിഷാബി മൊയ്തീൻ 41. ഫെമില റൂബിഷ് 42. ഫാബിന 43. രജ്ന മുനീർ 44. ഷാരിഖ ജബീൻ 45. ഉമ്മി ഉമ്മർ 46. അഫ്ര സർഫറാസ് 47. സൊഹാര 48. ശ്യാമള.എസ് 49. ജാസ്മിൻ നൗഫൽ 50 രേഷ്മ സാജിദ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.