ന്യൂ സ്റ്റാര്‍ ചാമ്പ്യന്‍സ് ട്രോഫിയിൽ ജേതാക്കളായ ഇബ്ര ബ്ലാസ്റ്റേഴ്സ് ടീം
മസ്കത്ത്: ന്യൂ സ്റ്റാര്‍ ക്രിക്കറ്റ് ടീം ഇബ്ര സനാഇയ്യ ഗ്രൗണ്ടില്‍ നടത്തിയ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇബ്ര ബ്ലാസ്റ്റേഴ്സ് ജേതാക്കളായി. ആവേശകരമായ ഫൈനലില്‍ ദ റോങ് ഇബ്ര ടീമിനെ മൂന്ന് റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇബ്ര ബ്ലാസ്റ്റേഴ്സ് 15 ഓവറില്‍ 129 റണ്‍സാണ് എടുത്തത്. ജോബിന് 34 റണ്‍സും ഷഫീഖ് 27 റണ്‍സും നേടി. റോങ് ഇബ്രക് വേണ്ടി നഈം, മന്‍സീര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദ റോങ് ഇബ്രക്ക് 126 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ഹമ്മാദ് 48 റണ്‍സും റാം ആര്.ഒ.പി 35 റണ്‍സും നേടി. ഇബ്ര ബ്ലാസ്റ്റേഴ്സിനു വേണ്ടി ജുനൈദ് 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും ശക്തി 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഫൈനല്‍ മത്സരത്തില്‍ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് ബാക്കി നില്‍ക്കെ എട്ട് റണ്‍സ് ആവശ്യമായിരുന്നു. എന്നാല്‍, നാല് റണ്‍സ് എടുക്കുന്നതിനിടെ റോങ് ഇബ്രയുടെ രണ്ട് വിക്കറ്റും നഷ്ടമായി. 34 റണ്‍സും ഒരു വിക്കറ്റും നേടിയ ഇബ്ര ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ജോബിനാണ് ഫൈനലിലെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.