സീബ് വിലായത്തിലെ അൽ ബഹ്ജ സെന്ററിൽ പുതുതായി തുറന്ന റോഡിന്റെ ചിത്രം
മസ്കത്ത്: സീബ് വിലായത്തിലെ അൽ ബഹ്ജ സെന്ററിൽ ഗതാഗതം സുഗമമാക്കുന്നതിന് മസ്കത്ത് മുനിസിപ്പാലിറ്റി പുതിയ സർവിസ് റോഡ് തുറന്നു. പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് പുതിയ സർവിസ് റോഡ് പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്. ഗവർണറേറ്റിലെ തിരക്കുപിടിച്ച മേഖലകളിലൊന്നാണിത്. സർവിസ് റോഡ് അവസാനിക്കുന്നത് അൽ മവാല ഇന്റർസെക്ഷനിലാണ്. സീബ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്കായി പ്രത്യേകം റിട്ടേൺലൈനും ഒരുക്കിയിട്ടുണ്ട്. പൊതുസുരക്ഷ വർധിപ്പിക്കുകയും റോഡ് ഉപയോക്താക്കളുടെ സഞ്ചാരം സുഗമമാക്കുകയും ചെയ്യുന്ന സുസ്ഥിര ഗതാഗത പരിഹാരങ്ങൾ നടപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ സർവിസ് റോഡ് ഒരുക്കിയതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.