സ​ജി ഔ​സ​ഫ്​ (പ്ര​സി.), പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, സ​ലിം മു​തു​വ​മ്മേ​ൽ, എം. ​ജെ. സ​ലിം (വൈ.​പ്ര​സി.), ബി​ന്ദു പാ​ല​ക്ക​ൽ, നി​യാ​സ് ചെ​ണ്ട​യാ​ട്, ബി​നീ​ഷ് മു​ര​ളി, അ​ഡ്വ. എം. ​കെ. പ്ര​സാ​ദ് (ജ​ന. സെ​ക്ര.), ജി​നു ജോ​ണി (ട്ര​ഷ.)

ഒമാനിൽ ഒ.ഐ.സി.സിക്ക് പുതിയ നേതൃത്വം

മസ്കത്ത്: നീണ്ട 12 വർഷത്തിനുശേഷം ഒമാനിൽ ഒ.ഐ.സി.സിക്ക് പുതിയ ഭാരവാഹികളെ കെ.പി.സി.സി പ്രഖ്യാപിച്ചു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അഡ് ഹോക് കമ്മിറ്റിയെ നാഷനൽ കമ്മിറ്റിയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സജി ഔസഫാണ് പ്രസിഡന്‍റ്. മറ്റു ഭാരവാഹികൾ: എസ്. പുരുഷോത്തമന്‍ നായര്‍, സലീം മുതുവമ്മേല്‍, എം.ജെ. സലീം (വൈസ് പ്രസി), ബിന്ദു പാലക്കല്‍, നിയാസ് ചെണ്ടയാട്, ബിനീഷ് മുരളി, അഡ്വ. എം.കെ. പ്രസാദ് (ജന. സെക്ര), ജിനു ജോണ്‍ (ട്രഷ).

മാസങ്ങൾക്കുമുമ്പ് സിദ്ദീഖ് ഹസ്സന്റെ നേതൃത്വത്തിലുള്ള ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി കെ.പി.സി.സി പിരിച്ചുവിടുകയും അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല നൽകുകയും ചെയ്തിരുന്നു. സംഘടനയെ ശക്തിപ്പെടുത്തുന്നതിന് നിരവധി പ്രവര്‍ത്തനങ്ങള്‍ അഡ്‌ഹോക് കമ്മിറ്റിക്ക് കീഴില്‍ നടന്നിരുന്നുവെന്ന് സജീവ് ഔസഫ് പറഞ്ഞു. മുന്‍ നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.ഒ. ഉമ്മനെ പ്രസിഡന്റായി നിയമിക്കാന്‍ അഡ്‌ഹോക് കമ്മിറ്റി നേതാക്കളും എട്ടു റീജനല്‍ കമ്മിറ്റികളും സംയുക്തമായി കെ.പി.സി.സിക്ക് പ്രമേയമായി കൈമാറിയിരുന്നു. എന്നാല്‍, നിലവിലെ അഡ്‌ഹോക് കമ്മിറ്റിയിലെ സജി ഔസഫിനെ പ്രസിഡന്റ് ആയി എന്‍.ഒ. ഉമ്മന്‍ നിര്‍ദേശിക്കുകയുമായിരുന്നു. 35 അംഗ നാഷനല്‍ കമ്മിറ്റിക്കാണ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്തു ശങ്കരപിള്ള അംഗീകാരം നല്‍കിയിരിക്കുന്നത്. എല്ലാ റീജനല്‍ കമ്മിറ്റികളില്‍നിന്നും പ്രിയദര്‍ശിനി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരുടെ പട്ടികയും പൂര്‍ണമാകുന്നതോടെ മുഴുവന്‍ ഭാരവാഹികളെയും പ്രഖ്യാപിക്കാനാണ് ഗ്ലോബല്‍ കമ്മിറ്റിയുടെയും കെ.പി.സി.സിയുടെയും തീരുമാനം.

മുന്‍ പ്രസിഡന്റ് സിദ്ദീഖ് ഹസ്സന്‍, മുന്‍ ജന. സെക്രട്ടറി എന്‍.ഒ. ഉമ്മന്‍, ഉമ്മര്‍ എരമംഗലം ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് ഒമാനിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ശ്രമിക്കുമെന്ന് പ്രസിഡന്റ് സജി ഔസഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അച്ചടക്കനടപടി നേരിടുന്നവരെയും ഇപ്പോഴും വിമതപ്രവർത്തനം നടത്തുന്നവരെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് കെ.പി.സി.സിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - New leadership for OICC in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.