മസ്കത്ത്: റോയൽ ഒമാൻ പൊലീസ് തങ്ങളുടെ വാഹനവ്യൂഹത്തിലേക്ക് പുതിയ ഇലക്ട്രിക് കാറുകൾ കൂട്ടിച്ചേർത്തു. സുസ്ഥിര വികസനത്തിനും ശുദ്ധമായ ഊർജം സ്വീകരിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ട്രാഫിക്കിലും സുരക്ഷ പട്രോളിങ്ങിലും പുതിയ ഇലക്ട്രിക് വാഹനങ്ങൾ ഒരുക്കിയത്.
ദൈനംദിന പ്രവർത്തനങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ കാർബൺ പുറന്തള്ളൽ കുറക്കാനും രാജ്യത്തിന്റെ വിശാലമായ സുസ്ഥിര ലക്ഷ്യങ്ങളിലേക്ക് സംഭാവന നൽകാനും റോയൽ ഒമാൻ പൊലീസ് ലക്ഷ്യമിടുന്നു.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം അതിന്റെ സുരക്ഷ ശ്രമങ്ങളെ പിന്തുണക്കുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളും ഉപയോഗിക്കുന്നതിൽ ആർ.ഒ.പിയുടെ ശ്രദ്ധ പ്രതിഫലിപ്പിക്കുന്നതാണ് ഈ സംരംഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.