നെസ്റ്റോയുടെ പുതിയ മാർക്കറ്റ് സലാല ഷഹനൂത്തിൽ സയ്യിദ് ഖാലിദ് മഹ് ഫൂള് സാലിം അൽ ബുസൈദി ഉദ്ഘാടനം ചെയ്യുന്നു. ഗ്രൂപ്പ് ഡയറക്ടർമാരായ ഹാരിസ് പാലോള്ളത്തിൽ, മുജീബ് വി.ടി.കെ. എന്നിവർ സമീപം

നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ശാഖ സലാല ഷഹനൂത്തിൽ തുറന്നു

സലാല: വിപുലീകരണത്തിന്റെ ഭാഗമായി നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ശാഖ സലാല സഹൽനൂത്തിൽ തുറന്നു. ദോഫർ യൂനിവേഴ്സിറ്റിക്ക് എതിർവശത്തായി ഒമാൻ ഓയിൽ പമ്പിന് സമീപമായാണ് ഒമാനിലെ 18-ാമത്തെയും സലാലയിലെ മുന്നാമത്തെയും നെസ്റ്റോ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്. ആഗോളതലത്തിലെ 139-ാം ശാഖയാണിത്.

സയ്യിദ് ഖാലിദ് മഹ് ഫൂള് സാലിം അൽ ബുസൈദി ഉദ്ഘാടനം ചെയ്തു. നെസ്റ്റോ ഗ്രൂപ്പ് ഡയറക്ടർമാരായ ഹാരിസ് പാലോള്ളത്തിൽ, മുജീബ് വി.ടി.കെ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. 40,000 ചതുരശ്ര അടിയുള്ള പുതിയ നെസ്റ്റോ മാർക്കറ്റ് ഉപഭോക്താക്കൾക്ക് അഗോള ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുകയെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് മേയ് 31 വരെ സാധനങ്ങൾക്ക് പ്രത്യേക നിരക്കിളവുണ്ട്. പ്രാദേശികവും അല്ലാത്തതുമായ ഫ്രഷ് പച്ചക്കറികൾ, ഗ്രോസറി ഉൽപന്നങ്ങൾ, സമുദ്രോൽപന്നങ്ങൾ, മാംസം, മറ്റു ഹൗസ് ഹോൾഡ് ഐറ്റംസ് എന്നിവയുടെ വിശാല ശേഖരമാണ് ഇവിടെയുള്ളത്.

Tags:    
News Summary - Nesto Hypermarket opens new branch in Salalah Shahnoot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.