നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ബുസൈത്തീൻ ശാഖ ഉദ്ഘാടനം തിങ്കളാഴ്‌ച

മനാമ: നെസ്റ്റോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ 124-ാമത് ഔട്ട്‌ലെറ്റായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ബുസൈത്തീൻ ശാഖയുടെ ഉദ്ഘാടനം നാളെ (തിങ്കളാഴ്ച) ബുസൈത്തീനിൽ നടക്കും. ഉദ്ഘാടന പരിപാടികൾ രാവിലെ 10 മണിക്ക് ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉപഭോക്താക്കൾക്കായി ശാഖ തുറന്നുകൊടുക്കും. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പ്രത്യേക ഉദ്ഘാടന ഓഫറുകളും ഡീലുകളും സഹിതം ആകർഷകമായ നിരക്കിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നൽകുന്നു. വിപുലമായ കാർ പാർക്കിംഗ് സൗകര്യങ്ങളോടെ, മുഹറഖിലെ ബുസൈത്തീനിൽ ആരംഭിക്കുന്ന നെസ്റ്റോ ഹൈപ്പർമാർക്കറ്റിൻ്റെ ഗ്രാൻഡ് ഓപ്പണിംഗ് ആഘോഷിക്കാൻ നെസ്റ്റോ ഗ്രൂപ്പിൻ്റെ മാനേജ്മെൻ്റ് എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ട, നെസ്റ്റോ ഗ്രൂപ്പിൻ്റെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ ശാഖയിലെ യാഥാർഥ്യമാവുന്നത്.

Tags:    
News Summary - Nesto Hypermarket Busaytheen branch opening on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.