സുഹാർ: നവചേതനയുടെ ആഭിമുഖ്യത്തിൽ ‘ഓണോത്സവം 2025’ അരങ്ങേറി. അൽ മുല്തഖ ഹാളിൽ വച്ചുനടന്ന പരിപാടി നാട്ടുത്സവത്തിന്റെ ആവേശം വിതറിയാണ് മുന്നോട്ട് പോയത്. ആഘോഷത്തിന്റെയും വൈഭവത്തിന്റെയും നിറവിൽകൊണ്ടാടിയ പരിപാടി വലിയൊരു ജനാവലിയുടെ സാന്നിധ്യത്തിൽ വിജയം കുറിച്ചു.
പരിപാടിയുടെ ഉദ്ഘാടനം റെജി വിശ്വനാഥ് നിർവഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർമാരായ സുബിൻ ബാലകൃഷ്ണൻ, പാർവതി രാഹു , എന്നിവരെ കൂടാതെ നവചേതന പ്രസിഡന്റായ അനീഷ് എരാടത്ത്, സെക്രട്ടറി ഹരികൃഷ്ണൻ എന്നിവരും ചേർന്ന് വിളക്ക് കൊളുത്തി നിർവഹിച്ചു. മാവേലിയുടെ വരവേൽപ്പോടെ തുടക്കമിട്ട ആഘോഷങ്ങളിൽ വിവിധങ്ങളായ കേരളീയ കലാരൂപങ്ങൾ നിറഞ്ഞുനിന്നു.
ഘോഷയാത്ര, ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, തിരുവാതിര, നവചേതന അംഗങ്ങളുടെ ഫാഷൻ ഷോ, തുടങ്ങി വിവിധ പരിപാടികൾ സദസ്സിനെ ആകർഷിച്ചു. പ്രധാന ആകർഷണമായി മാറിയത് വിശ്വനാഥ് സംവിധാനം ചെയ്ത്, നവചേതന അംഗങ്ങൾ അഭിനയിച്ച ഓണ നാടകം ‘മാ...ഓണം’ ആയിരുന്നു. വേറിട്ട ശൈലിയിൽ ഹൃദയസ്പർശിയായും, മനോഹരമായ രീതിയിലും ഭാവപൂരിതമായ നാടകം പ്രേക്ഷകരെ പിടിച്ചിരുത്തി. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു പരിപാടിയായിരുന്ന മലയാളിമങ്കയും കേരളാശ്രീമാനും. കേരളീയ വസ്ത്ര സൗന്ദര്യത്തിൽ ഒരുങ്ങിയിറങ്ങിയ മങ്കയും, ശ്രീമാനും കാണികളുടെ മനം കവർന്നു. ഡോ. കെസിയ അലക്സാണ്ടർ ആണ് മലയാളിമങ്ക പട്ടം നേടിയത്. അരുൺ വേണുഗോപാൽ കേരളശ്രീമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.
വർണാഭമായ പൂക്കള മത്സരവും നടന്നു. ബദറൽ സമ ആശുപത്രി ഗ്രൂപ്പിന്റെ പൂക്കളം ഒന്നാം സമ്മാനം നേടി.അനീഷ് ഏറാടത്തിന്റെ നേതൃത്വത്തിലായിരുന്നു ഓണസദ്യ ഒരുക്കിയിരുന്നത്. ഓണത്തിന്റെ ആചാരങ്ങളും സംസ്കാരവും ഒരുമിച്ച് കൊണ്ടുപോകാൻ നവചേതന നടത്തുന്ന ശ്രമത്തിന്റെ ഉജ്വല ഉദാഹരണമായിരുന്നു ഓണോൽസവം 2025.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.