കൊല്ലം സ്വദേശി സലാലയിൽ മരിച്ച നിലയിൽ

സലാല: കൊല്ലം സ്വദേശിയെ സലാലയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ത്രിക്കരുവ കാഞ്ഞവേലി സ്വദേശി നമ്പിനഴിക്കത്ത് തെക്കേതിൽ ഉണ്ണി കൃഷ്ണൻ നായരെ 36) ആണ് മരിച്ച നിലയിൽ കണ്ടത്. കൂടെയുള്ളവർ ഇന്നലെ ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് തിരികെയെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആറ് വർഷമായി മസ്കത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു ബാങ്കിന്റെ അറ്റകുറ്റപണിക്കായി രണ്ട് മാസം മുമ്പാണ് സലാലയിലെത്തിയത്. അവിവാഹിതനാണ്. പിതാവ്: പരേതനായ ക്യഷ്ണൻ നായർ. മാതാവ്: വിജയമ്മ.സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തീകരിച്ച് നാട്ടിൽ കൊണ്ടു പോകുമെന്ന് കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ അറിയിച്ചു.

Tags:    
News Summary - Native of Kollam Died in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.