ഒമാൻ ടീം അംഗങ്ങൾ പരിശീലനത്തിൽ

നേഷന്‍സ് കപ്പ് ഫുട്​ബാൾ; ആശ്വാസം ജയം തേടി ഒമാൻ ഇന്നിറങ്ങും

 മസ്​കത്ത്​: നേഷന്‍സ് കപ്പ് ഫുട്​ബാൾ ടൂര്‍ണമെന്റില്‍ ആശ്വാസ ജയം തേടി ഒമാൻ ശനിയാഴ്ചയിറങ്ങും. ​ഗ്രൂപ്പിലെ അവസാന കളിയിൽ തുര്‍ക്മെനിസ്താനാണ് എതിരാളികള്‍. ഒമാൻ സമയം വൈകീട്ട്​ അഞ്ചിനാണ് മത്സരം. ദുർബലരായ തുര്‍ക്മെനിസ്താനെതിരെ ഇന്ന് ​നല്ല മാർജിനിൽ ജയിച്ചാലും കലാശക്കളിയിലേക്ക്​ യോഗ്യത നേടാനാവില്ല. ആദ്യകളിയിൽ ആതിഥേയരായ ഉസ്ബകിസ്താനോട്​ മൂന്നു​ ഗോളിന്​ തോറ്റിരുന്നു.

രണ്ടാം മത്സരത്തില്‍ തജികിസ്താനോട് 1-1ന്​ സമനിലയിൽ പിരിയുകയും ചെയ്തിരുന്നു. ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്​ ഇരു ടീമുകളും. അതേസമയം, ആദ്യ രണ്ടു​ കളിയിലെയും പാളിച്ചകൾ തിരുത്തി മികച്ച വിജയം നേടി ഏഷ്യൻ കപ്പിനായുള്ള തയാറെടുപ്പിൽ ആത്മവിശ്വാസം വർധിപ്പിക്കാനായിരിക്കും ഒമാൻ ശ്രമിക്കുക.

മികച്ച കളി കാഴ്ചവെക്കുന്നുണ്ടെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകളാണ്​ സുൽത്താനേറ്റിന്​ തിരിച്ചടിയായത്​. കൂടുതൽ പുതുമുഖങ്ങൾക്ക്​ ഇന്നത്തെ മത്സരത്തിൽ കോച്ച്​ ബ്രാങ്കോ ഇവാങ്കോവിച്ച് അവസരം നല്‍കിയേക്കും. ഗ്രൂപ്പുകളിലെ ആദ്യ സ്ഥാനക്കാര്‍ ഫൈനല്‍ യോഗ്യത നേടും.

Tags:    
News Summary - Nations Cup football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.