മത്ര: മുസ്ലിംലീഗിെൻറ സ്ഥാപകദിനാഘോഷത്തിെൻറ ഭാഗമായി മത്ര കെ.എം.സി.സി ആഭിമുഖ്യത്തിൽ ഒത്തുചേരൽ സംഘടിപ്പിച്ചു. ഇഖ്റ മദ്റസയിൽ നടന്ന പരിപാടിയിൽ അബ്ദുറഹ്മാൻ ഉസ്താദ് പ്രാർഥന നടത്തി. മത്ര കെ.എം.സി.സി പ്രസിഡൻറ് നവാസ് ചെങ്കള അധ്യക്ഷത വഹിച്ചു. റാഷിദ് പൊന്നാനി മുഖ്യപ്രഭാഷണം നടത്തി. ആഫ്താബ് എടക്കാട്, അസീസ് കുഞ്ഞിപ്പള്ളി, അസീസ് മാഹി എന്നിവർ സംസാരിച്ചു. മുദ്രാവാക്യം വിളിച്ചും മധുരം കഴിച്ചും പ്രവർത്തകർ സന്തോഷം പങ്കിട്ടു. വാർഷികാഘോഷ ഭാഗമായി നാല് വ്യക്തികൾക്കായുള്ള മൂന്നര ലക്ഷത്തിലധികം രൂപയുടെ റിലീഫും വിതരണം ചെയ്തു. ജനറൽ സെക്രട്ടറി സാദിഖ് ആടൂർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.