മസ്കത്ത്: നാടകപ്രേമികൾക്ക് ആസ്വാദനത്തിെൻറ പൂക്കാലം തീർക്കാൻ കെ.പി.എ.സി 1950 കാലങ്ങളിൽ അരങ്ങിലെത്തിച്ച ‘എെൻറ മകനാണ് ശരി’ മസ്കത്തിലെ അരങ്ങിൽ. മസ്കത്തിലെ നാടക കലാകാരന്മാരുടെ കൂട്ടായ്മയായ മസ്കത്ത് തിയറ്റർ ഗ്രൂപ്പിെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 5.30ന് റൂവി അൽ ഫലജ് ഹോട്ടലിൽ നാടകം അരങ്ങേറുമെന്ന് സംഘാടകരും അണിയറ പ്രവർത്തകരും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേരളീയ സാമൂഹികജീവിതത്തിൽ മാറ്റങ്ങളുടെ ചൂണ്ടുപലകയായി മാറിയ നാടകമാണ്, തോപ്പിൽ ഭാസി ഒളിവിൽ കഴിയുന്നതിനിടെ രചിച്ച ‘എെൻറ മകനാണ് ശരി’ എന്ന നാടകം. ജന്മിവാഴ്ചക്കും സാമൂഹിക ജീർണതകൾക്കുമെതിരെ അരങ്ങ് തീർക്കുന്ന അസ്ത്രങ്ങളായി മാറി പിന്നീട് കേരളത്തിലുടനീളം കളിച്ച ഇൗ നാടകം. ഒരു യുഗപ്പിറവിക്ക് തന്നെ സാക്ഷ്യംവഹിച്ച നാടകം മസ്കത്തിലെത്തുമ്പോൾ നാടകപ്രേമികളുടെ വലിയാരു കാത്തിരിപ്പിനാണ് അറുതിയാവുന്നത്. തിയറ്റർ ഗ്രൂപ് മസ്കത്തിലെ അരങ്ങിലെത്തിക്കുന്ന അഞ്ചാമത് നാടകമാണിത്. പ്രവാസികളായ നാടക കലാകാരന്മാരെ കോർത്തിണക്കി നേരത്തെ കടലാസു തോണി, അശ്വമേധം, മുടിയനായ പുത്രൻ, അസ്തമിക്കാത്ത സൂര്യൻ എന്നീ നാടകങ്ങൾ കളിച്ചിരുന്നു. ഇക്കുറിയും പ്രവാസി കലാകാരന്മാർ തന്നെയാണ് അരങ്ങിലും അണിയറയിലും നിറയുന്നത്. തോപ്പിൽ ഭാസിയുടെ മകൻ തോപ്പിൽ സോമൻ, നാടക സംവിധായകൻ അൻസാർ ഇബ്രാഹിം, അഡ്വ. ഷാജഹാൻ കെ.പി.എസി, ആർടിസ്റ്റ് സുജാതൻ, തിയറ്റർ ഗ്രൂപ് മാനേജർ മനോഹരൻ ഗുരുവായൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.