മസ്കത്ത്: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ മിന്നും വിജയവുമായി മസ്കത്ത് ഇന്ത്യൻ സ്കൂൾ. 438 വിദ്യാർഥികളാണ് ഇവിടെനിന്ന് പരീക്ഷ എഴുതിയത്. 23.97 ശതമാനം വിദ്യാർഥികൾ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. 58.22 ശതമാനം വിദ്യാർഥികൾ 80 ശതമാനത്തിനു മുകളിലും 70.78 ശതമാനം 75 ശതമാനം മാർക്കിനു മുകളിലും 83.56 ശതമാനം 70 ശതമാനത്തിനു മുകളിലും മാർക്ക് നേടി. 80.2 ശതമാനമാണ് സ്കൂൾ ശരാശരി. ഹ്യുമാനിറ്റീസ് സ്ട്രീം 80.5 ശതമാനം, സയൻസ് സ്ട്രീം 82.5 ശതമാനം, കോമേഴ്സ് സ്ട്രീം 77.65 ശതമാനവുമാണ്. 12 വിദ്യാർഥികൾ വിവിധ വിഷയങ്ങളിൽ 100 മാർക്കും നേടി. 8.9 ശതമാനം വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്ക് എ വണ്ണും കരസ്ഥമാക്കി. മികച്ച വിജയം സ്വന്തമാക്കിയ എല്ലാ വിദ്യാർഥികളെയും പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാൻ അഭിനന്ദിച്ചു.
ജീൽ ചേതൻ തങ്കി, നഹദ് ബിൻ നൗഷാദ്, ലക്ഷ്മി സാത്വിക കൊമ്മിസെട്ടി, ഷിറിൻ റിദ ഹമീദ് പരപ്പിൽ
സയൻസ് ടോപ്പർമാർ: 97.6 ശതമാനം മാർക്ക് നേടി ജീൽ ചേതൻ തങ്കി സ്കൂളിൽ ഒന്നാമതെത്തി. നഹദ് ബിൻ നൗഷാദ് (97.2 ശതമാനം) രണ്ടാം സ്ഥാനം നേടി. ലക്ഷ്മി സാത്വിക കൊമ്മിസെട്ടി, ഷിറിൻ റിദ ഹമീദ് പരപ്പിൽ എന്നിവർ (97 ശതമാനം) മൂന്നാം സ്ഥാനം പങ്കിട്ടു.
റെബേക്ക മഗ്ദലീൻ ഡിസൂസ, ദിയ ഗണപതി, ഫൗസിയ ഫിറോസ് പിർസാദ്
ഹ്യുമാനിറ്റീസ് ടോപ്പർമാർ: 96.6 ശതമാനം മാർക്കോടെ റെബേക്ക മഗ്ദലീൻ ഡിസൂസയും 96.4 ശതമാനം മാർക്കോടെ ദിയ ഗണപതി ബൊല്ലെപാണ്ടയും 96.0 ശതമാനം സ്കോറോടെ ഫൗസിയ ഫിറോസ് പിർസാദും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
ഡിമെല്ലോ മാർക്ക് സാവിയോ, അനിരുദ്ധ് മേനോൻ, സേവ്യർ വി. സാലു
കോമേഴ്സ് ടോപ്പർമാർ: 96.6 ശതമാനം മാർക്ക് സ്കോർ ചെയ്ത് ഡിമെല്ലോ മാർക്ക് സാവിയോ ഒന്നാമതെത്തി. അനിരുദ്ധ് മേനോൻ (96 ശതമാനം), സേവ്യർ വി. സാലു (95.8 ശതമാനം) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും സ്വന്തമാക്കി.
കമ്പ്യൂട്ടർ സയൻസ്- ജീൽ ചേതൻ ടാങ്കി. ഇംഗ്ലീഷ്- കല്യാണി ബിജു, നഹദ് ബിൻ നൗഷാദ്, ഐശ്വര്യ, ഹർഷിണി, ജീൽ ചേതൻ ടാങ്കി. കെമിസ്ട്രി -ലക്ഷ്മി സാത്വിക കൊമ്മിസെട്ടി, ഹർഷിത ഗുലാനി. അക്കൗണ്ടൻസി-അനിരുദ്ധ് മേനോൻ. ഇൻഫർമേഷൻ ടെക്നോളജി- ആബേൽ അഗസ്റ്റിൻ സക്കറിയ, ദിയ ഗണപതി ബൊല്ലെപാണ്ട. പെയിന്റിങ്- ദിയ ഗണയ്യ. ഗണിതം-നഹദ് ബിൻ നൗഷാദ്. എൻജിനീയറിങ് ഡ്രോയിങ് -ജോഷ്വ ജോവോ ഫെർണാണ്ടസ്. ബിസിനസ് സ്റ്റഡീസ് - ഡിമെല്ലോ മാർക്ക് സാവിയോ. ഇക്കണോമിക്സ്- ഡിമെല്ലോ മാർക്ക് സാവിയോ. സൈക്കോളജി- റിദ ഹമീദ് പരപ്പിൽ. ഇൻഫർമാറ്റിക്സ് പ്രാക്ടിസ്- സേവ്യർ വി. സാലു. ബയോളജി- ഐശ്വര്യ, അർഷ്പ്രീത് കൗർ, ലക്ഷ്മി സാത്വിക കൊമ്മിസെട്ടി, ഹർഷിത ഗുലാനി, ഖലീലുർ റഹ്മാൻ, നിർജ സുരേഷ് ഷാൻഭാഗ്, റീബ ഫിലിപ് മാത്യു, രോഹിത് ദീപക്, സന ഷറഫ്ദീൻ യൂസഫ്, അമൃത മാണിക്കം, ക്രെയ്ഗ് ലൂക്കാസ് മാൻഷിയാദ, ക്രെയ്ഗ് ഗ്യാലിയേനി, ശ്രേയ സൂസൻ സാജൻ, അലിഷ്ബ ഖാലിദ് ഖാൻ, ഈഷാൻ ഇജാസ് ഖാൻ, ഷിറീൻ റിദ ഹമീദ് പ്രാപ്പിൽ. അപ്ലൈഡ് മാത്തമാറ്റിക്സ്: ജോസഫ് ടാസിറ്റസ്.
12ാം ക്ലാസ് ബോർഡ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ എല്ലാ വിദ്യാർഥികളെയും അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും എസ്.എം.സി പ്രസിഡന്റ് അമർദീപ് ഷിൻഡെ അഭിനന്ദിച്ചു. പ്രിൻസിപ്പൽ, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ, വിവിധ ഡിപ്പാർട്മെന്റ് മേധാവികൾ, സീനിയർ അധ്യാപകർ എന്നിവർ വിദ്യാർഥികൾക്കായി നൽകിയ പിന്തുണക്ക് നന്ദി അറിയിക്കുകയും ചെയ്തു.
സൂർ: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ ശ്രദ്ധേയമായ വിജയവുമായി സൂർ ഇന്ത്യൻ സ്കൂൾ. സയൻസ്, കോമേഴ്സ് ഗ്രൂപ്പുകളെ പ്രതിനിധാനം ചെയ്ത് ഈ വർഷം 49 വിദ്യാർഥികളായിരുന്നു പരീക്ഷ എഴുതിയിരുന്നത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം മികച്ച വിജയം നേടാനായെന്ന് അധികൃതർ അറിയിച്ചു.
94.6 ശതമാനം മാർക്കുമായി കൃഷ്ണേന്ദു സജിത്ത് സ്കൂളിൽ ഒന്നാം സ്ഥാനത്തെത്തി. അസൈൻ ഖാലിദ് (90.6 ശതമാനം), ശിവാങ്ക് പ്രശാന്ത് (87.4 ശതമാനം) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സയൻസ് സ്ട്രീമിൽ 100 ശതമാനം വിജയം കരസ്ഥമാക്കി. 32 വിദ്യാർഥികളായിരുന്നു പരീക്ഷ എഴുതിയിരുന്നത്. കൂടാതെ, 19 വിദ്യാർഥികൾ 75 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. ബാക്കിയുള്ള വിദ്യാർഥികൾ 60 ശതമാനത്തിനു മുകളിലും സ്കോർ ചെയ്തു.
കോമേഴ്സ് വിഭാഗത്തിൽ ആകെ 17 കുട്ടികളാണ് പരീക്ഷയെഴുതിയത്. എട്ടു വിദ്യാർഥികൾ 75 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. ബാക്കിയുള്ളവർ 45 ശതമാനത്തിനു മുകളിലും മാർക്ക് സ്വന്തമാക്കി. സ്കൂളിലെ കോമേഴ്സ് ഗ്രൂപ്പിന്റെ ആദ്യ ബാച്ചാണ് ഇപ്രാവശ്യം പുറത്തിറങ്ങിയത്.
86.6 ശതമാനം സ്കോറുമായി ഗൗരി ജ്യോതിഷ് ഒന്നാം സ്ഥാനത്തെത്തി. ജെനറ്റ് ജോസഫ് (85.4 ശതമാനം), ഫാത്തിമ (84.2 ശതമാനം) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
ഇംഗ്ലീഷ്-സൽമ ഇബ്രാഹിം, കരീന കർണാനി, ഗണിതം. ഫിസിക്സ്- കൃഷ്ണേന്ദു സജിത്ത്. രസതന്ത്രം- അസൈൻ ഖാലിദ്, കൃഷ്ണേന്ദു സജിത്. ബയോളജി-പ്രാചി പ്രജ്ഞാൻസാദാസ്, സൽമ ഇബ്രാഹിം. കമ്പ്യൂട്ടർ സയൻസ്-കൃഷ്ണേന്ദു സജിത്ത്. ഫിസിക്കൽ എജുക്കേഷൻ-തന്യ ബറുവ. ബിസിനസ് സ്റ്റഡീസ്-ഗൗരി ജ്യോതിഷ്, ജെനറ്റ് ജോസഫ്. സാമ്പത്തിക ശാസ്ത്രം- ഗൗരി ജ്യോതിഷ്. അക്കൗണ്ടൻസി -ജെനറ്റ് ജോസഫ്.
കൃഷ്ണേന്ദു സജിത്ത്, അസൈൻ ഖാലിദ്, ശിവാങ്ക്
പ്രശാന്ത്
ശ്രദ്ധേയമായ വിജയം കൈവരിച്ച വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ജാമി ശ്രീനിവാസ റാവു, എസ്.എം.സിയിലെ മറ്റ് അംഗങ്ങൾ, പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ എന്നിവർ അഭിനന്ദിച്ചു. വിദ്യാർഥികൾക്ക് പിന്തുണ നൽകി അധ്യാപകർക്കും രക്ഷിതാക്കൾക്കും നന്ദി അറിയിക്കുകയും ചെയ്തു.
മബേല: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ മബേല ഇന്ത്യൻ സ്കൂളിന് മിന്നും വിജയം. പരീക്ഷ എഴുതിയ 111 വിദ്യാർഥികളും 60 ശതമാനത്തിലധികം മാർക്ക് നേടി. 96 ശതമാനം മാർക്ക് കരസ്ഥമാക്കി എയ്ഞ്ചല ദത്ത സയൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തി. കോമേഴ്സ് വിഭാഗത്തിൽ 96 ശതമാനം മാർക്ക് നേടി പ്രിയ ആൻ ജേക്കബ് ഒന്നാമതെത്തിയപ്പോൾ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 86.5 ശതമാനം മാർക്ക് നേടി ഫാത്തിമ സഫയും ഒന്നാമതെത്തി. 36 വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ മാർക്ക് സ്വന്തമാക്കിയപ്പോൾ 57 വിദ്യാർഥികൾ ഫസ്റ്റ് ക്ലാസ് മാർക്കോടെ സ്കൂളിന്റെ അഭിമാന നേട്ടത്തിൽ പങ്കാളികളായി. ഹ്യുമാനിറ്റീസ് വിഭാഗത്തിന്റെ ആദ്യ ബാച്ചിൽ പരീക്ഷ എഴുതിയ 10 വിദ്യാർഥികളും ഏറെ ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി. വിവിധ വിഷയങ്ങളിൽ ഉയർന്ന മാർക്ക് നേടിയവർ:
ഇംഗ്ലീഷ് -സ്പന്ദന സുദീപ്. ഫിസിക്സ്-എയ്ഞ്ചല ദത്ത, നക്ഷത്ര കുറുപ്പ്, സാറ ഷാജി ജോസഫ്, ഫാത്തിമ. കെമിസ്ട്രി-എയ്ഞ്ചല ദത്ത. ബയോളജി -ഫാത്തിമ. ഗണിതശാസ്ത്രം -എയ്ഞ്ചല ദത്ത. കമ്പ്യൂട്ടർ സയൻസ് -എയ്ഞ്ചല ദത്ത. ഇൻഫർമാറ്റിവ് പ്രാക്ടിസ് -മുഹമ്മദ്. ഇക്കണോമിക്സ് -പ്രിയ ആൻ ജേക്കബ്. ബിസിനസ് സ്റ്റഡീസ് -പ്രിയ ആൻ ജേക്കബ്. അക്കൗണ്ടൻസി- ദേവ് സാഞ്ചു ചന്ദ്രൻ, പ്രിയ ആൻ ജേക്കബ്. മാർക്കറ്റിങ്-പ്രിയ ആൻ ജേക്കബ്. സൈക്കോളജി -ഗിഫ്റ്റ്സൺ ജീഡിയൻ ഗബ്രിയേൽ. ഫിസിക്കൽ എജുക്കേഷൻ-പ്രവലിക. സോഷ്യോളജി-ഫാത്തിമ സഫ. എന്റർപ്രണർഷിപ് -പ്രവലിക, ഫാത്തിമ സഫ.
ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അവരെ നേട്ടത്തിനു പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷമീം ഹുസൈൻ, സ്കൂൾ പ്രിൻസിപ്പൽ പി. പ്രഭാകരൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.
മസ്കത്ത്: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലും ശ്രദ്ധേയമായ വിജയവുമായി മസ്കത്ത് ഇന്ത്യൻ സ്കൂൾ. പരീക്ഷയെഴുതിയ 504 വിദ്യാർഥികളിൽ 30.56 ശതമാനം പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 65.67 ശതമാനം വിദ്യാർഥികൾ 80 ശതമാനത്തിന് മുകളിലും 75.40 ശതമാനം വിദ്യാർഥികൾ 75 ശതമാനത്തിനും 83.13 ശതമാനം വിദ്യാർഥികൾ 70 ശതമാനത്തിനും മുകളിലും മാർക്ക് കരസ്ഥമാക്കി. സ്കൂൾ ശരാശരി 82.1 ശതമാനമാണ്.
സ്തുതി ജിതേന്ദ്രകുമാർ പ്രജാപതി, ആയുഷ് റാണ, ആയുഷ് അനിൽ ദേശ്പാണ്ഡെ, ഫാത്തിമ ഇഖ്ബാൽ, സാങ്വി ആനന്ദ്, അക്ഷയ് താണിപ്പേട്ട് പത്മനാഭൻ, വൻഷിക പ്രേമൽ ഷാ
98.2 ശതമാനം മാർക്ക് സ്വന്തമാക്കി സ്തുതി ജിതേന്ദ്രകുമാർ പ്രജാപതി സ്കൂൾ തലത്തിൽ ഒന്നാമതെത്തി. ആയുഷ് റാണ (98.0 ശതാമനം) രണ്ടും ആയുഷ് അനിൽ ദേശ്പാണ്ഡെ, ഫാത്തിമ ഇഖ്ബാൽ, സാങ്വി ആനന്ദ്, അക്ഷയ് താണിപ്പേട്ട് പത്മനാഭൻ, വൻഷിക പ്രേമൽ ഷാ (97.8 ശതമാനം) എന്നിവർ യഥാക്രമം മൂന്നാം സ്ഥാനവും പങ്കിട്ടു.
ഇംഗ്ലീഷ്-എലിജ സോളമൻ. ഗണിതം-സയ്യിദ് അലി സെയ്ൻ റിസ്വി, അയാസ, ഗായത്രി അമർകുമാർ, സങ്വി ആനന്ദ്, ലേഖ സുബ്ബയ്യ കണ്ണബീര, കീർത്തിവാസൻ നന്ദകുമാർ മോഹനലക്ഷ്മി, ആയുഷ് റാണ, റീജൻ ബെർണാഡ്, അഭിനവ് അജൻ, സമൃദ്ധി ഭലേറാവു. മലയാളം-ജഗൻ ശ്രീകാന്ത്, ദിയ റെജി, ഫാത്തിമത്തുൽ ഷാദ ഇല്ലിക്കൽ മുഞ്ഞുമ്മൽ, സായന്തന ശ്രീജു, പ്രബിത് പ്രകാശ്, ജോഹാൻ സിജോ, ജോയൽ മാത്യു രൂപേഷ്, ദിയ പ്രദീപ്, നന്ദന കൃഷ്ണമൂർത്തി, ഗോവിന്ദ് ജയകുമാർ, അറബി-അയാസ.
സോഷ്യൽ സയൻസ്- ആയുഷ് അനിൽ ദേശ്പാണ്ഡെ, നിഹാൽ ഭട്ട്, നിഖിൽ കാർത്തിക് സുജു, അലൻ ജോസഫ് നിബു, ആരോൺ മാത്യു, കാർത്തികേയൻ വിനോദ്കുമാർ, ജപ്നൂർ സിങ്, സംസ്കൃതം-സാങ്വി ആനന്ദ്, നിഹാൽ ഭട്ട്, അനന്യ സിജു, അർച്ചിത് നിലേഷ് മാലി.
ഫ്രഞ്ച്-കാർത്തികേയൻ വിനോദ്കുമാർ, ധന്യശ്രീ പാർഥൻ വെങ്കിടേശ്വരൻ, ആര്യ ഹേമൽ സമ്പത്ത്, ഭാഷയിൽ ജോവാന വലേറിയൻ അൽഫോൻസോ, സയൻസ്-ആയുഷ് റാണ. ഹിന്ദി- ഫാത്തിമ ഇഖ്ബാൽ, ആയുഷ് റാണ ആർട്ടിഫിഷൽ ഇന്റലിജൻസ്-അക്ഷയ് താണിപ്പേട്ട് പത്മനാഭൻ. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ-അഭയ് ചരൺ. അടിസ്ഥാന ഗണിതം-ദിയ പ്രദീപ്. ഉർദു-മറിയം ഫാത്തിമ. പെയിന്റിങ്-അമീൻ സാദിക്ക്, തമിഴ്- താരണി രാജസിമ്മൻ, ഹോം സയൻസ് ആൻഡ് എലമെന്റ്സ് ഓഫ് ബിസിനസ് -ആരോൺ തോമസ് ചാക്കോ.
ശ്രീഹരി പ്രദീപ്, രുദ്ര പണ്ഡിറ്റ്, പ്രാചി ദിപേഷ് കുമാർ
മിന്നുന്ന വിജയം സ്വന്തമാക്കിയ വിദ്യാർഥികളെയും അതിലേക്ക് അവരെ നയിച്ച അധ്യാപകരെയും സ്കൂൾ മസ്കത്ത് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അമർദീപ് ഷിൻഡെ അഭിനന്ദിച്ചു. വിദ്യാർഥികളുടെ കഠിനാധ്വാനവും സ്കൂൾ ജീവനക്കാരുടെ കൂട്ടായ പരിശ്രമവുമാണ് ഈ മഹത്തായ വിജയത്തിന് കാരണമെന്ന് പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാൻ പറഞ്ഞു. അധ്യാപകരും രക്ഷിതാക്കളും എല്ലായ്പോഴും വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും വഴികാട്ടുന്നതിനും മികച്ച പ്രോത്സാഹനമാണ് നൽകുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.
മസ്കത്ത്: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലും സൂർ ഇന്ത്യൻ സ്കൂളിന് മിന്നുന്ന വിജയം. 59 വിദ്യാർഥികളായിരുന്നു ഇപ്രാവശ്യം പരീക്ഷ എഴുതിയിരുന്നത്. 18 പേർ 90 ശതമാനത്തിലധികം മാർക്ക് നേടിയപ്പോൾ 36 പേർ 60 ശതമാനത്തിന് മുകളിൽ മാർക്കും സ്കോർ ചെയ്തു. 97 ശതമാനം മാർക്കോടെ ശ്രീഹരി പ്രദീപ് സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രുദ്ര പണ്ഡിറ്റ് (96.6 ശതമാനം), പ്രാചി ദിപേഷ് കുമാർ (95.6 ശതമാനം) രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
ഇംഗ്ലീഷ്-ശ്രീജിത്, അശ്വത് ശ്രീധർ ബാബു, പ്രാചി ദിപേഷ് കുമാർ. ഹിന്ദി-ഹർഷിത ചൗധരി. ഗണിതം- രുദ്ര പണ്ഡിറ്റ്. ശാസ്ത്രം -അശ്വത് ശ്രീധർ ബാബു. സോഷ്യൽ സയൻസ് -ശ്രീഹരി പ്രദീപ്, രുദ്ര പണ്ഡിറ്റ്. അറബിക്: ആയിഷ. മലയാളം-ഫെബ സൂസൻ ഷിബു, ശ്രീജിത.
വിജയം കൈവരിച്ച വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ജാമി ശ്രീനിവാസ റാവു, എസ്.എം.സി അംഗങ്ങൾ, പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ എന്നിവർ അഭിനന്ദനങ്ങൾ നേർന്നു. വിദ്യാർഥികൾക്ക് മികച്ച പിന്തുണ നൽകി അധ്യാപകരെ നന്ദി അറിയിക്കുകയും ചെയ്തു.
ശ്രീഹരി പി. സുനിൽകുമാർ, ജിസിക ജോസഫ് കമേൽ, ഷെയ്ഖ് ആയിഷ ഫാത്തിമ, നിവേദ്യ എം. ദേവദാസ്, അഹ്മദ് ഷാഹിർ ബിലാൽ
ഇബ്രി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ ഇബ്രിക്ക് തിളക്കമാർന്ന വിജയം. ശ്രീഹരി പി. സുനിൽകുമാർ (95.6 ശതമാനം) ഒന്നാം സ്ഥാനവും ജിസിക ജോസഫ് കമേൽ, ഷെയ്ഖ് ആയിഷ ഫാത്തിമ എന്നിവർ (94.2 ശതമാനം) രണ്ടാം സ്ഥാനവും നേടി. 93.8 ശതമാനം മാർക്കുമായി നിവേദ്യ എം. ദേവദാസ്, അഹ്മദ് ഷാഹിർ ബിലാൽ മൂന്നാം സ്ഥാനവും പങ്കിട്ടു. ഒമ്പതു വിദ്യാർഥികൾ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയപ്പോൾ ഏഴുപേർ 75-90 ശതമാനത്തിനും ഇടയിൽ മാർക്ക് സ്വന്തമാക്കി. ആറ് വിദ്യാർഥികൾ 60- 74 ശതമാനത്തിനും ഇടയിലും മറ്റ് അഞ്ചു വിദ്യാർഥികൾ 45-59 ശതമാനത്തിനും ഇടയിൽ മാർക്കും നേടി.
ഇംഗ്ലീഷ്-നന്ദന ജയപ്രകാശ്. ഹിന്ദി-നിവേദ്യ ദേവദാസ്. മലയാളം -ശ്രീഹരി പി. സുനിൽകുമാർ. ഗണിതം-ത്വിഷ രാജേഷ്. സയൻസ്-ജിസിക ജോസഫ് കമേൽ. സോഷ്യൽ സയൻസ് -അഹ്മദ് ഷാഹിർ ബിലാൽ, ത്വിഷ രാജേഷ്.
ഉജ്ജ്വലമായ വിജയം കൈവരിച്ച വിദ്യാർഥികളെയും ഇതിന് സഹായിച്ച അധ്യാപകരെയും രക്ഷിതാക്കളെയും പ്രിൻസിപ്പലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.