മസ്കത്ത്​ പഞ്ചവാദ്യ സംഘം ഏഴാമത്​ ബാച്ച് അരങ്ങേറി

മസ്കത്ത്​: പഞ്ചവാദ്യ സംഘം മുതിർന്നവരുടെയും 10വയസ്സിന് താഴെയുള്ളവരുടെടെയും അരങ്ങേറ്റം ദാർസൈത്ത്​ അൽ അഹ്​ലി ക്ലബ് ഹാളിൽ നടന്നു.ഗുരുനാഥൻ തിച്ചൂർ സുരേന്ദ്രന്റെ ശിക്ഷണത്തിൽ പഞ്ചവാദ്യം അഭ്യസിച്ച ഏഴാമത്​ ബാച്ചിന്‍റെ അരങ്ങേറ്റമായിരുന്നു ഇത്​. ഒമാനിൽ പഞ്ചാവാദ്യം അവതരിപ്പിക്കുന്നതിനായി അമ്പതോളം വാദ്യ കലാകാരന്മാർ മസ്ക്കത്ത്​ പഞ്ചവാദ്യത്തിനു കീഴിലുണ്ട്. ഇത്തവണ തിമില വിഭാഗത്തിൽ ആറു പേരും ഇടക്ക വിഭാഗത്തിൽ രണ്ടുപേരുമാണ് അരങ്ങേറ്റം കുറിച്ചത്​.

വൈകീട്ട് കേളിയോടെ തുടങ്ങിയ ചടങ്ങിൽ ചിന്തു പാട്ട്, ചന്തു മിറോഷിന്റെ സോപാനസംഗീതം, വിജി സുരേന്ദ്രൻ ആൻഡ്​ ടീം അവതരിപ്പിച്ച ഡാൻസും പരിപാടികൾക്ക് മാറ്റു കൂട്ടി. കോഡിനേറ്റർ മനോഹരൻ ഗുരുവായൂരിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ തിച്ചൂർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കേരള വിങ് കൺവീനർ സന്തോഷ് കുമാർ, ഡബ്ല്യു.എം.സി മിഡിൽ ഈസ്റ്റ് ചെയർമാൻ വിജയൻ, ജഗജിത്ത് പ്രഭാകർ എന്നിവർ സംസാരിച്ചു. തീഷ് പട്ടിയാത്ത് സ്വാഗതം പറഞ്ഞു. മസ്കറ്റ് പഞ്ചവാദ്യ സംഘത്തിലെ കലാകാരന്മാർ ചടങ്ങിന് നേതൃത്വം നൽകി.

Tags:    
News Summary - Muscat panchavadya group 7th batch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.