മസ്കത്ത്: ആഘോഷരാവുകൾക്ക് നിറംപകർന്ന് ‘മസ്കത്ത് നൈറ്റ്സ്’ വരുന്നു.അടുത്തവർഷം ജനുവരി 19 മുതൽ ഫെബ്രുവരി നാലുവരെ തലസ്ഥാന നഗരിയിലാണ് പരിപാടി നടക്കുക.2019ൽ നടന്ന മസ്കത്ത് ഫെസ്റ്റിവലിന്റെ പിൻഗാമിയാവും പരിപാടിയെന്നാണ് കരുതുന്നത്. വിനോദ പരിപാടികൾക്കുപുറമെ സുൽത്താനേറ്റിന്റെ സംസ്കാരവും പൈതൃകവും ഉയർത്തിക്കാട്ടുന്നതായിരുന്നു മസ്കത്ത് ഫെസ്റ്റിവൽ. ദിവസവും രാത്രി എട്ടിനും 8.30നും ഇടയിൽ നടന്നിരുന്ന വെടിക്കെട്ടും ആളുകളെ പരിപാടിയിലേക്ക് ആകർഷിച്ചിരുന്ന ഘടകങ്ങളിലൊന്നായിരുന്നു.
‘മസ്കത്ത് നൈറ്റ്സി’നായി ലോഗോ രൂപകൽപന ചെയ്യുന്നതിനുള്ള മത്സരം അടുത്തിടെ മസ്കത്ത് മുനിസിപ്പാലിറ്റി നടത്തിയിരുന്നു. ഇതിൽനിന്ന് അലി ബിൻ സയീദ് ബിൻ സുലൈമാൻ അൽ വാലി എന്നയാളുടെ ഡിസൈനാണ് ലോഗോയായി തെരഞ്ഞെടുത്തിട്ടുള്ളത്.34 പേർ ആയിരുന്നു മത്സരത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.